Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം കേരളത്തിലെ 33 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

1 min read

കൊച്ചി: ജിയോ ഫൈബർ, കേരളത്തിൽ അതിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നു. ജിയോ ഫൈബർ ഇപ്പോൾ പുതുതായി സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലും ലഭ്യമാക്കിയിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് പുറമെ ജിയോ ഫൈബർ ആലപ്പുഴ, അങ്കമാലി, ചങ്ങനാശ്ശേരി, ഗുരുവായൂർ, ഇരിഞ്ഞാലക്കുട, കാഞ്ഞങ്ങാട്, കണ്ണൂർ, കാസർഗോഡ്, കായംകുളം, കൊടുങ്ങലൂർ, കൊല്ലം, കൊണ്ടോട്ടി, കോട്ടയം, കുന്നംകുളം, കുന്നത്തുനാട്, മാഹീ, മലപ്പുറം, മഞ്ചേരി, മാവേലിക്കര, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാലക്കാട്, പയ്യന്നൂർ, പെരിന്തൽമന്ന, കൊയിലാണ്ടി, തലശ്ശേരി, തീരുർ, തിരുവല്ല എന്നിവടങ്ങളിലും ലഭ്യമാണ്.

  കേരളം ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനം: മുഖ്യമന്ത്രി

2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബർ വ്യാപിക്കാൻ പദ്ധതിയിടുകയാണ്. നിലവിൽ കേരളത്തിൽ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബർ സേവനം ഉപയോഗിക്കുന്നത്. ജിയോ ഫൈബർ പുതിയ പോസ്റ്റ്-പെയ്ഡ് കണക്ഷനോടൊപ്പം ഇപ്പോൾ ജിയോ സൗജന്യമായി സെറ്റ്-ടോപ്പ് ബോക്സ്, റൗട്ടർ, ഇൻസ്റ്റാളേഷൻ എന്നിവ നൽകുന്നു. 399 മുതൽ തുടങ്ങുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റർനെറ്റ് മാത്രമാണ് ഉൾപ്പെടുന്നത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതൽ 200 രൂപ കൂടുതൽ കൊടുത്താൽ, ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും മുൻനിരയിലുള്ള 14 ഓ ടി ടി ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും. അതുവഴി ഉപയോക്താക്കൾക്ക് ഇഷ്ടപെട്ട സിനിമകൾ, ടിവി ചാനലുകൾ, വീഡിയോ -ഓൺ-ഡിമാൻഡ്, വാർത്തകൾ, സ്‌പോർട്‌സ് എന്നീ ചാനലുകളിലൂടെ കൂടുതൽ പരിപാടികൾ ആസ്വദിക്കാം.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി

 

Maintained By : Studio3