Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അക്ഷയ് കുമാര്‍ ബോളിവുഡിലെത്തിയിട്ടു 30 വര്‍ഷം

1 min read

അക്ഷയ് കുമാര്‍ ബോളിവുഡ് പ്രവേശനത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ദേശീയ അവാര്‍ഡ് നേടിയ ഇദ്ദേഹത്തിന്റെ കഥ ഒരു നീണ്ട പോരാട്ടത്തിന്റേതുകൂടിയാണ്.

1991 ല്‍ ‘സൗഗന്ധ്’ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ്കുമാര്‍ സിനിമ രംഗത്തേക്ക് കടന്നുവരുന്നത്, പക്ഷേ 1992 പുറത്തിറങ്ങിയ ‘ഖിലാഡി’ യിലെ അഭിനയമാണു അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
പിന്നീട് ‘ഗരം മസാല’, :ഹേ ബേബി’, ‘സിംഗ് ഈസ് കിംഗ്’, ‘ഹൗസ്ഫുള്‍’, ‘ഭംഗം ബാഗ്’ തുടങ്ങിയ സിനിമകളിലുടെ ഒരു കൊമേഡിയന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായി.

സാമൂഹികപ്രസക്തയുള്ള ഉള്ളടക്കമുള്ള സിനിമകള്‍ക്ക് പുറമെ, ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും ഗന്ധമുള്ള കഥകളെ പിന്തുണയ്ക്കുന്ന കലാകാരന്‍ എന്ന നിലയിലാണ് ഇന്ന് അദ്ദേഹം കൂടുതല്‍ പ്രശസ്തന്‍.

ഈ വര്‍ഷം റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രങ്ങളില്‍ നിന്ന് ‘സൂര്യവംശി’, ‘ബെല്‍ ബോട്ടം’, ‘പൃഥ്വിരാജ്’, ‘ബച്ചന്‍ പാണ്ഡെ’, ‘ആട്രംഗി റേ’, ‘രക്ഷാ ബന്ധന്‍’, ‘രാം സേതു’ എന്നിവയുള്‍പ്പടെയുള്ളവ ഏകദേശം 530 കോടിയിലധികം രൂപ ഇദ്ദേഹത്തിനു താരമുല്യമായി ലഭിക്കുമെന്നാണ് സിനിമ വൃത്തങ്ങളില്‍ പറയപ്പെടുന്നത്.

 

Maintained By : Studio3