Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം

1 min read

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഹമാസിന്‍റെ സായുധ വിഭാഗമായ അല്‍-കസം ബ്രിഗേഡ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. തുടര്‍ച്ചയായ മൂന്നാം ദിവസവും ഗാസയില്‍ നിന്ന് തെക്കന്‍ ഇസ്രയേലിലേക്ക് ഡസന്‍ കണക്കിന് അഗ്നി ബലൂണുകള്‍ വിക്ഷേപിച്ചതിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തെത്തുടര്‍ന്ന് വടക്കന്‍, തെക്കന്‍ ഗാസയില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നതായി സാക്ഷികള്‍ പറയുന്നു. സൈനിക പോസ്റ്റുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഗാസയില്‍ നിന്ന് വിക്ഷേപിച്ച ബലൂണുകള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കമ്മ്യൂണിറ്റികളില്‍ കുറഞ്ഞത് എട്ട് തീപിടുത്തങ്ങള്‍ക്ക് കാരണമായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ വലതുപക്ഷക്കാര്‍ പതാക മാര്‍ച്ച് നടത്തിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതലാണ് അഗ്നി ബലൂണുകള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തില്‍ ഹമാസിന്‍റെ താവളങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പില്‍ നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും ഹമാസ് ഉത്തരവാദിയാണെന്ന് ഏഡിഎഫ് ആരോപിച്ചു.” അതിന്‍റെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കും’ എന്ന് സേന മുന്നറിയിപ്പുനല്‍കി.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3