സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം 20,000 കോടിക്ക് മുകളില്‍
- 13 വര്‍ഷത്തിലെ ഉയര്‍ന്ന നിക്ഷേപം
- വ്യക്തിഗത നിക്ഷേപത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടിവ്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും 2020ല്‍ സ്വിസ് ബാങ്കുകളില്‍ നടത്തിയ നിക്ഷേപം 20,700 കോടി രൂപയിലധികമാണെന്ന് (2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്) റിപ്പോര്‍ട്ട്. ഇന്ത്യ ആസ്ഥാനമായുള്ള ശാഖകളിലൂടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലൂടെയും നടത്തിയ നിക്ഷേപങ്ങള്‍ ഇകിലുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ കേന്ദ്രബാങ്ക് പുറത്തുവിട്ട വാര്‍ഷിക വിവരങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.
2019 അവസാനത്തോടെ 6,625 കോടി രൂപയായിരുന്നു (899 മില്യണ്‍ സ്വിസ് ഫ്രാങ്ക്സ്) സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ മൊത്തം നിക്ഷേപം. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ഇടിവിനു ശേഷം, 2020ല്‍ നിക്ഷേപം 13 വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് എത്തി.
2006ല്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്ക് എന്ന റെക്കോഡ് നിക്ഷേപം രേഖപ്പെടുത്തിയ ശേഷമുള്ള വര്‍ഷങ്ങളില്‍ ഏറെയും നിക്ഷേപങ്ങളുടെ അളവില്‍ ഇടിവാണ് ഉണ്ടായത്. സ്വിസ് നാഷണല്‍ ബാങ്ക് (എസ്എന്‍ബി) കണക്കുകള്‍ പ്രകാരം 2011, 2013, 2017 എന്നിങ്ങനെ ഏതാനും വര്‍ഷങ്ങള്‍ മാത്രമായിരുന്നു ഇതിന് അപവാദം.
ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപങ്ങളില്‍ 4,000 കോടിയിലധികം കസ്റ്റമര്‍ ഡെപ്പോസിറ്റുകളാണ്. മറ്റ് ബാങ്കുകളുടെ നിക്ഷേപം 3,100 കോടിയിലധികം വരും. വിശ്വസ്തര്‍ അല്ലെങ്കില്‍ ട്രസ്റ്റുകള്‍ വഴി 5 16.5 കോടി ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് വിവിധ സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവയുടെ രൂപത്തിലുള്ള നിക്ഷേപം 13,500 കോടി രൂപയോളമാണെന്നും സ്വിസ് കേന്ദ്ര ബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യക്തിഗത നിക്ഷേപം 2019നെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ട്രസ്റ്റുകളിലൂടെയും ബാങ്കുകളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയുമുള്ള നിക്ഷേപം കാര്യമായി ഉയര്‍ന്നു. മറ്റ് വിഭാഗങ്ങളിലെ നിക്ഷേപത്തില്‍ ആറ് മടങ്ങ് വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2019ല്‍ നാലു നിക്ഷേപ വിഭാഗങ്ങളിലും ഇടിവാണ് പ്രകടമായിരുന്നത്.
ഇവ എസ്എന്‍ബിക്ക് അവിടത്തെ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്കുകളാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ കൈവശം വച്ചിരിക്കുന്ന കള്ളപ്പണത്തിന്‍റെ അളവ് ഇതില്‍ വ്യക്തമാകുന്നില്ല.
മൂന്നാം ലോക രാജ്യങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ക്കോ എന്‍ആര്‍ഐകള്‍ക്കോ സ്വിസ് ബാങ്കുകളില്‍ ഉണ്ടായേക്കാവുന്ന പണവും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.
സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ വ്യക്തികളുടെ നിക്ഷേപത്തിന്‍റെ കൂടുതല്‍ വിശ്വസനീയമായ മാര്‍ഗമായി ഇന്ത്യന്‍, സ്വിസ് അധികൃതര്‍ മുമ്പ് വിശേഷിപ്പിച്ച, ബാങ്ക് ഫോര്‍ ഇന്‍റര്‍നാഷണല്‍ സെറ്റില്‍മെന്‍റിന്‍റെ (ബിഐഎസ്) ‘ലോക്കേഷന്‍ ബാങ്കിംഗ് സ്റ്റാറ്റിസ്റ്റിക്സും’ വര്‍ധന കാണിക്കുന്നു. അത്തരം ഫണ്ടുകള്‍ 2020 ല്‍ ഏകദേശം 39 ശതമാനം വര്‍ധനയോടെ 932 കോടി രൂപയിലെത്തി.