Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐക്യു സെഡ്3 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

6 ജിബി, 128 ജിബി വേരിയന്റിന് 19,990 രൂപയും 8 ജിബി, 128 ജിബി വേരിയന്റിന് 20,990 രൂപയും 8 ജിബി, 256 ജിബി വേരിയന്റിന് 22,990 രൂപയുമാണ് വില  

ന്യൂഡെല്‍ഹി: ഐക്യു സെഡ്3 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 19,990 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,990 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 22,990 രൂപയുമാണ് വില. ഐക്യു.കോമിലും ആമസോണിലും വില്‍പ്പന ആരംഭിച്ചു. ഏസ് ബ്ലാക്ക്, സൈബര്‍ ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഐക്യു സെഡ്3 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 90.61 സ്‌ക്രീന്‍ ബോഡി അനുപാതം, 401 പിപിഐ പിക്‌സല്‍ സാന്ദ്രത എന്നിവ സഹിതം 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2408 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേ നല്‍കി. 2.8 ഗിഗാഹെര്‍ട്‌സ് ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 768ജി എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 620 ജിപിയു ലഭിച്ചു. ഹൈബ്രിഡ് മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കി. എഫ്/1.79 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി ജിഡബ്ല്യു3 സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. നൈറ്റ് മോഡ്, പോര്‍ട്രെയ്റ്റ്, ഫോട്ടോഗ്രാഫി, വീഡിയോ, പനോരമ, ലൈവ് ഫോട്ടോ, സ്ലോ മോഷന്‍, ടൈം ലാപ്‌സ്, പ്രോ മോഡ്, എആര്‍ സ്റ്റിക്കറുകള്‍, ഡോക് എന്നിവ പ്രൈമറി കാമറയുടെ ഫീച്ചറുകളാണ്. മുന്നിലെ നോച്ചില്‍ എഫ്/2.0 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ സ്ഥാപിച്ചു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

4,400 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 55 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. അതിവേഗ ചാര്‍ജിംഗ് വഴി പൂജ്യത്തില്‍നിന്ന് 50 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് 19 മിനിറ്റ് മതി. 5ജി, 4ജി എല്‍ടിഇ, ഡുവല്‍ ബാന്‍ഡ് വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, ജൈറോസ്‌കോപ്പ്, ഇ കോംപസ് എന്നീ സെന്‍സറുകളും നല്‍കി. സ്മാര്‍ട്ട്‌ഫോണിന്റെ ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചു. അഞ്ച് പാളികളോടുകൂടിയ ലിക്വിഡ് കൂളിംഗ് സിസ്റ്റം, എക്‌സ്‌റ്റെന്‍ഡഡ് റാം ഫംഗ്ഷണാലിറ്റി എന്നിവ സവിശേഷതകളാണ്. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 163.95 എംഎം, 75.30 എംഎം, 8.50 എംഎം എന്നിങ്ങനെയാണ്. ഭാരം 185.5 ഗ്രാമാണ്.

ഏപ്രില്‍ മാസത്തില്‍ ഐക്യു 7, ഐക്യു 7 ലെജന്‍ഡ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഐക്യു നിയോ 5 റീബ്രാന്‍ഡ് ചെയ്തതാണ് ഐക്യു 7. ബിഎംഡബ്ല്യു എം മോട്ടോര്‍സ്പോര്‍ട്ട് റേസിംഗ് വിഭാഗവുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ് ഐക്യു 7 ലെജന്‍ഡ്. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം, ഹോള്‍ പഞ്ച് ഡിസ്പ്ലേ, ഡിസ്പ്ലേയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 66 വാട്ട് ‘ഫ്ളാഷ്ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവ രണ്ട് 5ജി ഫോണുകളുടെയും ഫീച്ചറുകളാണ്. ഇരട്ട സ്പീക്കറുകള്‍, ഹൈ റെസലൂഷന്‍ ഓഡിയോ സപ്പോര്‍ട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ മൂന്ന് വേരിയന്റുകളില്‍ ഐക്യു 7 ലഭിക്കും. 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഐക്യു 7 ലെജന്‍ഡ് അവതരിപ്പിച്ചത്. ബിഎംഡബ്ല്യു മോട്ടോര്‍സ്പോര്‍ട്ടിന്റെ ലോഗോ ചിത്രീകരിച്ച ലെജന്‍ഡറി എന്ന ഏക കളര്‍ ഓപ്ഷനിലാണ് ഐക്യു 7 ലെജന്‍ഡ് ലഭിക്കുന്നത്.

Maintained By : Studio3