August 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികൾ

ഡീ (ഡിഇഇ) ഡെവലപ്പ്‌മെന്റ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ്
എണ്ണ, പ്രകൃതി വാതകം പോലെയുള്ള വ്യവസായങ്ങള്‍ക്കുള്ള പൈപ്പിംഗ് സൊല്യൂഷനുകള്‍ ലഭ്യമാക്കുന്ന ഡീ ഡെവലപ്‌മെന്റ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 325 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 7,900,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  ആകാശത്ത് ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്‎

ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡ്
ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. 240 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ, ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, ആനന്ദ് രതി അഡ്വൈസേര്‌സ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ ജെന്‍ റോബോട്ടിക്സ്

അഗിലസ് ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ്
ഡയഗ്നോസ്റ്റിക് സേവന ദാതാക്കളായ അഗിലസ് ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. നിലവിലുള്ള നിക്ഷേപകരുടെ, ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 14,233,964 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  ഉപഭോക്തൃ സേവനങ്ങൾ വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്

ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്
ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 2,412,685 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Maintained By : Studio3