November 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലോകകപ് ക്രിക്കറ്റിന്റെ ഗ്ലോബല്‍ പാര്‍ട്ട്ണര്‍

കൊച്ചി: ഈ വര്‍ഷത്തെ പുരുഷ ലോകകപ്പ് ക്രിക്കറ്റിലും തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഗ്ലോബല്‍ പാര്‍ട്ട്ണറാകാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി ധാരണയിലെത്തി. ഉപഭോക്താക്കള്‍, ജീവനക്കാര്‍, ക്രിക്കറ്റ് ആരാധകര്‍ എന്നിവര്‍ക്കായി നിരവധി ആവേശകരമായ പരിപാടികളാവും ഈ പങ്കാളിത്തത്തിന്റെ പേരില്‍ ലഭ്യമാക്കുക. തെരഞ്ഞെടുത്ത ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും കുട്ടികള്‍ക്ക് മല്‍സരത്തിനു മുന്‍പായുള്ള ദേശീയഗാനാലാപന വേളയില്‍ ടീമുകളെ അനുഗമിക്കാന്‍ ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അവസരം ലഭിക്കും.  മറ്റു നിരവധി നേട്ടങ്ങളും വിവിധ വര്‍ഷങ്ങൡലേക്കായുള്ള ഈ ധാരണയുടെ ഭാഗമായി ലഭിക്കും. രാജ്യത്തിനകത്തും പുറത്തും ബ്രാന്‍ഡിന്റെ ദൃശ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഈ സഹകരണം സഹായിക്കുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്ത് കാത്ത്പാലിയ പറഞ്ഞു.

  പരമേസു ബയോടെക് ഐപിഒ
Maintained By : Studio3