രവി ഇന്‍ഫ്രാബില്‍ഡ് പ്രോജക്ട്സ് ഐപിഒ

കൊച്ചി: പ്രമുഖ സംയോജിത സിവില്‍ നിര്‍മ്മാണ കമ്പനിയായ രവി ഇന്‍ഫ്രാബില്‍ഡ് പ്രോജക്ട്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. റോഡുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി പത്ത് രൂപ മുഖവിലയുള്ള പുതിയ ഇക്വിറ്റി ഓഹരികളിലൂടെ 1,100 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.