ഇന്നൊവേറ്റിവ്യൂ ഇന്ത്യ ഐപിഒ

കൊച്ചി: പരീക്ഷകള്‍, തിരഞ്ഞെടുപ്പുകള്‍, വലിയ ഇവന്റുകള്‍ എന്നിവയ്ക്കായി ഇന്ത്യയിലുടനീളം ഓട്ടോമേറ്റഡ് അനുബന്ധ സുരക്ഷാ, നിരീക്ഷണ സൊല്യൂഷന്‍സ് നല്‍കുന്ന ടെക്‌നോളജി അധിഷ്ഠിത സ്ഥാപനമായ ഇന്നൊവേറ്റിവ്യൂ ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് 5 രൂപ വീതം മുഖവിലയുള്ള 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റിഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ്, ഷാനോണ്‍സ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.