October 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓഗ്‌മോണ്ട് എന്റർപ്രൈസസ് ഐപിഒ ആഗസ്റ്റ് 21 മുതല്‍

1 min read

കൊച്ചി: ഓഗ്‌മോണ്ട് എന്റർപ്രൈസസ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ആഗസ്റ്റ് 21 മുതൽ 25 വരെ നടക്കും. ഐപിഒ യിലൂടെ 825 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 620 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 205 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 750 രൂപ മുതൽ 788 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 19 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 19 ന്റെ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. നുവമ വെൽത്ത് മാനേജ്‌മെന്റ് ലിമിറ്റഡ്, ഇന്റൻസീവ് ഫിസ്കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

  'ബ്രാന്‍ഡ് വയനാട്', 'എക്സ്പീരിയൻസ് വയനാട് പദ്ധതികൾക്ക് തുടക്കം
Maintained By : Studio3