എയ്കസ് ലിമിറ്റഡ് ഐപിഒ

കൊച്ചി: എയ്കസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് രഹസ്യ സ്വഭാവത്തോടെ കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. എയ്കസ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അടുത്തിടെ അതിന്‍റെ പദവി ഒരു പബ്ലിക് കമ്പനിയാക്കി മാറ്റുന്നതിനും പേര് ‘ എയ്കസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നതില്‍ നിന്ന് “എയ്കസ് ലിമിറ്റഡ്” എന്നാക്കി മാറ്റുന്നതിനും ഒരു പ്രമേയം പാസാക്കിയിരുന്നു. പിഒയിലൂടെ 20 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റഗുലേറ്ററി ഫയലിങ് പ്രകാരം പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഐപിഒയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.