October 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

6,000 എംഎഎച്ച് ബാറ്ററിയോടെ ഇന്‍ഫിനിക്‌സ് ഹോട്ട് 10 പ്ലേ

4 ജിബി, 64 ജിബി വേരിയന്റില്‍ മാത്രം ലഭിക്കും. 8,499 രൂപയാണ് വില  

ന്യൂഡെല്‍ഹി: ഇന്‍ഫിനിക്‌സ് ഹോട്ട് 10 പ്ലേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റില്‍ ലഭിക്കും. 8,499 രൂപയാണ് വില. ഏപ്രില്‍ 26 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രം ലഭിക്കും. മൊറാണ്ടി ഗ്രീന്‍, 7 ഡിഗ്രി പര്‍പ്പിള്‍, ഈജിയന്‍ ബ്ലൂ, ഒബ്‌സിഡിയന്‍ ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 10 പ്ലേ പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ച്, 90.66 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 20.5:9 കാഴ്ച്ചാ അനുപാതം, 440 നിറ്റ് പരമാവധി തെളിച്ചം, 1500:1 കോണ്‍ട്രാസ്റ്റ് അനുപാതം എന്നിവ സഹിതം 6.82 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1640 പിക്‌സല്‍) ടിഎഫ്ടി ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. എന്‍ഇജി ഡൈനോറെക്‌സ് ടി2എക്‌സ് 1 ഗ്ലാസിന്റെ സുരക്ഷ ലഭിച്ചു. 2.3 ഗിഗാഹെര്‍ട്‌സ് മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

  ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ കൊയ്യാൻ ടെക്നോപാര്‍ക്ക് സുസജ്ഞം

എഫ്/1.8 അപ്പര്‍ച്ചര്‍ സഹിതം 13 മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍, എഐ ലെന്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പിറകില്‍ ദീര്‍ഘചതുരാകൃതിയുള്ള മൊഡ്യൂളിലെ ഇരട്ട കാമറ സംവിധാനം. ക്വാഡ് എല്‍ഇഡി ഫ്‌ളാഷ് കൂടാതെ സ്ലോ മോഷന്‍ വീഡിയോ, ഡോക്യുമെന്റ് മോഡ് എന്നീ മോഡുകളും സവിശേഷതയാണ്. എഫ്/2.0 അപ്പര്‍ച്ചര്‍, എല്‍ഇഡി ഫ്‌ളാഷ് എന്നിവ സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ മുന്നില്‍ നല്‍കി. എഐ പോര്‍ട്രെയ്റ്റ്, 3ഡി ഫേസ് ബ്യൂട്ടി മോഡ്, വൈഡ് സെല്‍ഫി മോഡ്, എആര്‍ ആനിമോജി, എആര്‍ ഫേസ് മോഷന്‍ ഡിറ്റക്ഷന്‍ തുടങ്ങിയവ മുന്നിലെ കാമറയുടെ ഫീച്ചറുകളാണ്.

  പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സ്വദേശി മുന്നേറ്റം

6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ‘പവര്‍ മാരത്തോണ്‍’ സാങ്കേതികവിദ്യ നല്‍കിയതിനാല്‍ ബാറ്ററി ബാക്കപ്പ് 25 ശതമാനം വരെ വര്‍ധിക്കും. 55 ദിവസത്തിലധികം സ്റ്റാന്‍ഡ്‌ബൈ സമയം നല്‍കുന്നതാണ് ബാറ്ററിയെന്ന് കമ്പനി അവകാശപ്പെടുന്നു. 23 മണിക്കൂര്‍ വരെ നോണ്‍ സ്‌റ്റോപ്പ് വീഡിയോ പ്ലേബാക്ക്, 53 മണിക്കൂര്‍ 4ജി ടോക്ക്‌ടൈം, 44 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂര്‍ വെബ് സര്‍ഫിംഗ് ഉള്‍പ്പെടെ സാധ്യമാണ്.

ജിപിഎസ്, വൈഫൈ 802.11 എസി, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 171.82 എംഎം, 77.96 എംഎം, 8.9 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍.

  പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സ്വദേശി മുന്നേറ്റം
Maintained By : Studio3