Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യാ-യുകെ വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് ടിവിഎസ് മോട്ടോര്‍ കമ്പനി

1 min read

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെയുള്ള ഇന്ത്യാ-യുകെ സ്വതന്ത്ര വ്യാപാര കരാറിനെ ടിവിഎസ് മോട്ടോര്‍ സ്വാഗതം ചെയ്തു. ഉഭയകക്ഷി വ്യാപാരം ഇപ്പോഴത്തെ 60 ബില്യണ്‍ ഡോളറില്‍ നിന്ന് ഇരട്ടിയായി 2030-ഓടെ 120 ബില്യണ്‍ ഡോളറിലെത്താന്‍ വഴിയൊരുക്കും. ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്കും ഡിസൈനര്‍മാര്‍ക്കും, പ്രത്യേകിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ നീക്കത്തിനു കീഴിലുള്ളവര്‍ക്ക്, പുതിയ ആഗോള സാധ്യതകളാണ് ഈ കരാറിലൂടെ തുറന്നു കിട്ടുക. നോര്‍ട്ടണ്‍ മോട്ടോര്‍ സൈക്കിളുകളുടെ പുതിയ ശ്രേണി യുകെയില്‍ അവതരിപ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ധാരണ ടിവിഎസ് മോട്ടോര്‍ കമ്പനിയെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതമെന്ന കാഴ്ചപ്പാടും ഇന്ത്യയെ ഒരു ആഗോള നിര്‍മ്മാണ, ഡിസൈന്‍ ശക്തികേന്ദ്രമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയും തങ്ങള്‍ക്ക് വലിയ പ്രചോദനമാണ്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ‘മേക്ക് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും എത്തിക്കാന്‍ പുതിയ സാധ്യതകള്‍ തുറക്കുന്നു. ഈ വര്‍ഷം പുതിയ നോര്‍ട്ടണ്‍ വാഹനങ്ങള്‍ പുറത്തിറക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയും യുകെയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത് തങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. ഇത് തങ്ങളുടെ ആഗോള ലക്ഷ്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ലോകോത്തര ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും നിര്‍മ്മിക്കാനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു.

  ആദിത്യ ഇന്‍ഫോടെക് ഐപിഒ ജൂലൈ 29 മുതല്‍
Maintained By : Studio3