January 3, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍-കാര്‍ ഡൈനിംഗു’മായി കെടിഡിസി റസ്റ്റോറന്‍റുകള്‍

1 min read

പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ ഹോട്ടലുകളില്‍


തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവര്‍ക്ക് പഴയത് പോലെ വഴിയില്‍ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടില്ലാത്ത സാഹചര്യത്തില്‍ കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

‘ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെടിഡിസിയുടേത്. ആളുകള്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കാനായി എത്തുന്ന കെടിഡിസി ഹോട്ടലുകള്‍ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഒരുങ്ങുന്നത്. കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് പുതിയ പദ്ധതി,’ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി വിശദീകരിച്ചു.

  ശ്രീകുമാർ ജി പിള്ള ഐജിസിഎആറിൻ്റെ തലപ്പത്തെ ആദ്യ മലയാളി

‘ഇന്‍-കാര്‍ ഡൈനിംഗ്’ എന്ന പേരില്‍ തുടങ്ങിയ പദ്ധതി കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയാണ് കെടിഡിസിയുടെ ലക്ഷ്യം. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയ്യാറാക്കി നല്‍കും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്‍റുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നത്.

പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെടിഡിസിയുടെ നവീകരിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഈ മാസം അവതരിപ്പിക്കുമെന്ന് നേരത്തേ മന്ത്രി വ്യക്തമാക്കിയിരുന്നു.

  വീഗാലാന്‍ഡ് ഡവലപ്പേഴ്സ് ഐപിഒയ്ക്ക്
Maintained By : Studio3