‘മാസ്‌ക്- കോവിഡിനെതിരെ ഏറ്റവും ലളിതവും ശക്തവുമായ ആയുധം’
കോവിഡ് മര്യാദകള്‍ തുടരണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍
ന്യൂഡെല്‍ഹി: മാസ്‌കുകള്‍ കൊറോണ വൈറസിനെതിരായ ഏറ്റവും ലളിതവും ശക്തവുമായ ആയുധമാണെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ആരോഗ്യമന്ത്രാലയത്തിലെ മുന്‍നിര പോരാളികള്‍ക്ക് മന്ത്രി മാസ്‌കുകള്‍ വിതരണം ചെയ്തു. തന്റെ പ്രവൃത്തി പ്രതീകാത്മകമാണെങ്കിലും വിവിധ വ്യവസായ മേഖലകളിലെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെയും മേധാവികളും ഓഫീസുകളുള്ള രാഷ്ട്രീയനേതാക്കളും ഇത് ആവര്‍ത്തിച്ചാല്‍ വൈറസില്‍ നിന്നും ഏവരെയും സംരക്ഷിക്കുന്ന ജന ആന്തോളന്‍ ക്രമേണ കൂടുതല്‍ ശക്തമാകുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും മാസ്‌കുകള്‍ വിതരണം ചെയ്യുകയെന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. വെള്ളിയാഴ്ച മുന്‍നിര പോരാളികള്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് ആരംഭിച്ച ഈ ഉദ്യമം മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാരിലേക്കും വ്യാപിപ്പിക്കും. കോവിഡ് വ്യാപനം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്തതായി ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സജീവ കേസുകളുടെ എണ്ണം ഏറ്റവും കുറയ്ക്കാന്‍ സാധിച്ചതായും മന്ത്രി അവകാശപ്പെട്ടു.
എന്നിരുന്നാലും ഈ വര്‍ഷം തുടക്കത്തോടെ വാക്‌സിനുകള്‍ എത്തുകയും കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ ആരംഭിക്കുകയും ചെയ്തതോടെ ആളുകള്‍ വളരെ ലളിതമായ കോവിഡ് മര്യാദകള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിച്ച് തുടങ്ങി. വൈറസ് സ്വയം ജനിതക വ്യതിയാനം വരുത്തി പുതിയ രൂപത്തിലെത്തിയപ്പോഴേക്കും നാം ജാഗ്രത കൈവെടിഞ്ഞു. ഇവയെല്ലാം രണ്ടാംതരംഗത്തില്‍ കേസുകള്‍ കുതിച്ചുയരാന്‍ കാരണമായി, മന്ത്രി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പല കോണുകളും രണ്ടാം തംരഗത്തില്‍ നിന്നും മുക്തിമായിത്തുടങ്ങി സാഹചര്യത്തില്‍ ജാഗ്രതക്കുറവ് മൂലം കേസുകള്‍ വീണ്ടും ഉയരുന്നത് താങ്ങാന്‍ രാജ്യത്തിന് കഴിയില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.