August 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട ഡിയോ സ്പോര്‍ട്സിന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

1 min read

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഡിയോ സ്പോര്‍ട്സിന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ സ്റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്പോര്‍ട്സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് വേരിയന്‍റുകളില്‍ സ്ട്രോണ്ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. ഡിയോ സ്പോര്‍ട്സിന്‍റെ രണ്ട് വേരിയന്‍റുകളിലും ചുവപ്പ് പിന്‍ കുഷ്യനുണ്ട്. കൂടാതെ ഡീലക്സ് വേരിയന്‍റില്‍ സ്പോര്‍ട്ടി അലോയ്കളും ഉണ്ട്. റൈഡര്‍മാര്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്ഷന്‍ നല്കുന്ന ഫ്രണ്ട് പോക്കറ്റ് പോലുള്ള സവിശേഷതകളും ഡിയോ സ്പോര്‍ട്സിന്‍റെ പ്രത്യേകതയാണ്.

  ടിസിഎസ് ഗൂഗിള്‍ ക്ലൗഡ് സഹകരണം

ഹോണ്ടയുടെ 110 സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് ഡിയോ സ്പോര്‍സിന്‍റെയും കരുത്ത്. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി), ടെലിസ്കോപ്പിക് സസ്പെന്‍ഷന്‍, ഇന്‍റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസിങ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, കോംബിബ്രേക്ക് സിസ്റ്റം (സിബിഎസ്) വിത്ത് ഈക്വലൈസര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. 3-സ്റ്റെപ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സസ്പെന്‍ഷന്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ പതിപ്പിലുണ്ട്. ഈ ലിമിറ്റഡ് എഡിഷന്‍റെ സ്പോര്‍ട്ടി, ട്രെന്‍ഡി രൂപം തങ്ങളുടെ ഉപഭോക്താക്കളെ പ്രത്യേകിച്ച് യുവതലമുറയെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റിന് 68,317 രൂപയും ഡീലക്സ് വേരിയന്‍റിന് 73,317 രൂപയുമാണ് ന്യൂഡല്‍ഹി എക്സ്ഷോറൂം വില.

  മോള്‍ബയോ ഡയഗ്നോസ്റ്റിക്സ് ഐപിഒ
Maintained By : Studio3