Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സ്മാര്‍ട്ട് വര്‍ക്ക്ഷോപ്പ് മൊബൈല്‍ ആപ്പ്

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സ്മാര്‍ട്ട് വര്‍ക്ക്ഷോപ്പ് മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നു, വാഹനത്തിന്‍റെ സര്‍വീസ് പുരോഗതിയുടെ തത്സമയ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ ട്രെയില്‍ബ്ലേസിംഗ് നവീകരണമാണ്. സ്മാര്‍ട്ട് വര്‍ക്ക്ഷോപ്പ് ആപ്പില്‍ തത്സമയ വാഹന സര്‍വീസ് ട്രാക്കിംഗ്, ക്യൂ മാനേജ്മെന്‍റ് സിസ്റ്റം, എസ്എംഎസ് ലിങ്ക് അടിസ്ഥാനമാക്കിയുള്ള ഫീഡ്ബാക്ക് ശേഖരണം തുടങ്ങിയ സൗകര്യങ്ങളുണ്ട്. വാഹന സര്‍വീസിന്‍റെ ഓരോ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍, ഉപഭോക്താവിന് എസ്എംഎസ് വഴി അയച്ച ഒരു ലിങ്ക് വഴി തത്സമയ വിവരങ്ങള്‍ അറിയാന്‍ കഴിയും.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

ഹൈദരാബാദ്, ജയ്പൂര്‍, പൂനെ, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ആരംഭിച്ച സ്മാര്‍ട്ട് വര്‍ക്ക്ഷോപ്പ് മൊബൈല്‍ ആപ്പ് സേവനം അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ എല്ലാ അംഗീകൃത മെയിന്‍ ഡീലര്‍ സര്‍വീസ് സെന്‍ററുകളിലേക്കും എച്ച്എംഎസ്ഐ വ്യപിപ്പിക്കും. ഉപഭോക്തൃ സംതൃപ്തിയും നവീകരണവും വര്‍ധിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് സ്മാര്‍ട്ട് വര്‍ക്ക്ഷോപ്പ് വികസിപ്പിക്കുന്നതിലേക്ക് തങ്ങളെ നയിച്ചത്. ഇത് സുതാര്യത പ്രദാനം ചെയ്യുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ പ്രയോജനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള എച്ച്എംഎസ്ഐയുടെ സമര്‍പ്പണത്തിന്‍റെ തെളിവാണ് ഈ ആപ്ലിക്കേഷന്‍റെ ലോഞ്ച്ڈ, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശ്രീ. യോഗേഷ് മാത്തൂര്‍ പറഞ്ഞു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
Maintained By : Studio3