Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഡംബര ടൂറിംഗ് അനുഭവത്തിന് 2021 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍

മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 37.20 ലക്ഷം രൂപയും എയര്‍ബാഗ് സഹിതം ഡിസിടി വേരിയന്റിന് 39.16 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ രണ്ട് വേരിയന്റുകള്‍ക്കും പത്ത് ലക്ഷം രൂപയോളം വില വര്‍ധിച്ചു  

2021 മോഡല്‍ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 37.20 ലക്ഷം രൂപയും എയര്‍ബാഗ് സഹിതം ഡിസിടി വേരിയന്റിന് 39.16 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് വേരിയന്റുകള്‍ക്കും പത്ത് ലക്ഷം രൂപയോളം വില വര്‍ധിച്ചു. പൂര്‍ണമായും നിര്‍മിച്ചശേഷം (സിബിയു രീതി) ജപ്പാനില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്ദോര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഹോണ്ട ബിഗ്‌വിംഗ് ടോപ്‌ലൈന്‍ ഡീലര്‍ഷിപ്പുകളിലൂടെ ടൂറര്‍ വില്‍ക്കും. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായും ബുക്ക് ചെയ്യാം. അടുത്ത മാസം ഡെലിവറി ആരംഭിക്കും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ആഗോളതലത്തിലെ പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നിരവധി മെക്കാനിക്കല്‍ പരിഷ്‌കാരങ്ങളോടെയാണ് 2021 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ വരുന്നത്. യൂറോ 5/ ബിഎസ് 6 പാലിക്കുന്ന 1833 സിസി, ഇന്‍ ലൈന്‍ 6 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 124.7 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

നിരവധി ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം പുതിയ 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ജൈറോകോംപസ് നാവിഗേഷന്‍, പരിഷ്‌കരിച്ച ഓഡിയോ ആന്‍ഡ് സ്പീക്കര്‍ സിസ്റ്റം, സ്മാര്‍ട്ട് കീ ഓപ്പറേഷന്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയവ ഫീച്ചറുകളാണ്. ഇന്‍ഡിക്കേറ്ററുകള്‍ സഹിതം പുതിയ റിയര്‍വ്യൂ കണ്ണാടികള്‍, 21.1 ലിറ്റര്‍ ഇന്ധന ടാങ്ക്, ലഗേജ് പാനിയറുകള്‍ എന്നിവയും ലഭിച്ചു.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

മുന്നില്‍ ഡുവല്‍ വിഷ്‌ബോണ്‍, പിന്നില്‍ പ്രോ ലിങ്ക് സിസ്റ്റം എന്നിവയാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ 6 പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം 320 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ 3 പിസ്റ്റണ്‍ കാലിപര്‍ സഹിതം 316 എംഎം സിംഗിള്‍ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതിന് റൈഡര്‍, പില്യണ്‍ സീറ്റുകള്‍ വേറെവേറെ നല്‍കി. സീറ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ സപ്പോര്‍ട്ടീവാണ്. ഒന്ന് ഇളകിയിരിക്കുന്നതിനും നിലത്ത് മികച്ച രീതിയില്‍ കാല് കുത്തുന്നതിനും കഴിയും. തുകല്‍ ഉപയോഗിച്ച് സീറ്റുകള്‍ പൊതിഞ്ഞു. പില്യണ്‍ ബാക്ക്‌റെസ്റ്റ് 16 ഡിഗ്രി മുതല്‍ 23 ഡിഗ്രി വരെ ക്രമീകരിക്കാന്‍ കഴിയും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

എബിഎസ്, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഡുവല്‍ കംബൈന്‍ഡ് ബ്രേക്ക് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഐഡ്‌ലിംഗ് സ്റ്റോപ്പ്, എയര്‍ബാഗ് എന്നിവ ഡിസിടി (ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) വേരിയന്റിലെ അധിക ഫീച്ചറുകളാണ്. ടൂര്‍, സ്‌പോര്‍ട്ട്, ഇക്കോ, റെയ്ന്‍ എന്നിവയാണ് നാല് റൈഡിംഗ് മോഡുകള്‍.

1975 ല്‍ ഹോണ്ട ഗോള്‍ഡ് വിംഗ് അവതരിപ്പിച്ചതുമുതല്‍ ഇരുചക്രങ്ങളിലെ ടൂറിംഗ് സംബന്ധിച്ച് അങ്ങേയറ്റത്തെ അനുഭവമാണ് എല്ലായ്‌പ്പോഴും ഉപയോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) എംഡി, പ്രസിഡന്റ്, സിഇഒ അറ്റ്‌സുഷി ഒഗാത്ത പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഉല്‍പ്പന്ന നിരയില്‍ 2021 ഗോള്‍ഡ് വിംഗ് ടൂര്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3