Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ്

1 min read

കൊച്ചി: ഫ്യൂച്ചര്‍റെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവില്‍ റെനോയുടെ വിപണികളില്‍ ആകെ വളര്‍ച്ചാ സാധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാന്‍ ഒരുങ്ങുകയാണ്. ‘ഫ്യൂച്ചര്‍റെഡി’യിലൂടെ ആഗോള വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോള്‍ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ വാഹനങ്ങള്‍, ആര്‍&ഡി, ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രതിവര്‍ഷം രണ്ട് ബില്യണ്‍ യൂറോയുടെ കയറ്റുമതി വരുമാനം നേടാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2030ഓടെ ഇന്ത്യയില്‍ കോംപാക്റ്റ് കാറുകളില്‍ നിന്ന് വലിയ എസ്‌യുവികള്‍ വരെ ഉള്‍പ്പെടുന്ന ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് മുതല്‍ പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വരെ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കും. 2026 ജനുവരിയില്‍ പുറത്തിറക്കിയ പുതിയ ‘റെനോ ഡസ്റ്റര്‍’ ഇതിനോടകം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഫ്യൂച്ചര്‍റെഡി പദ്ധതിയുടെ ഭാഗമായി ‘ബ്രിഡ്ജര്‍ കണ്‍സെപ്റ്റ്’ എന്ന പുതിയ മോഡലും കമ്പനി അവതരിപ്പിച്ചു. ബി-സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന ഈ കോംപാക്ട് എസ്‌യുവി, ഇലക്ട്രിക് പതിപ്പ് ഉള്‍പ്പെടെ വിവിധ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘മള്‍ട്ടി-എനര്‍ജി’ വാഹനമായിരിക്കും.

  എന്‍എസ്ഇയില്‍ ഇമ്മീഡിയറ്റ് അക്‌നോളജ്‌മെന്റ് സംവിധാനം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3