Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൈകോര്‍ത്ത് ജിയോഹോട്ട്സ്റ്റാറും ഓപ്പണ്‍ എഐയും

1 min read

കൊച്ചി: സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സേവനദാതാക്കളായ ഓപ്പണ്‍ എഐയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ചാറ്റ് ജിപിടിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍വേഴ്സേഷണല്‍ വോയിസ് ഡിസ്കവറി (സിവിഡി) എന്ന നൂതന ഫീച്ചര്‍ ഈ സഹകരണത്തിലൂടെ ജിയോഹോട്ട്സ്റ്റാര്‍ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചു. പരമ്പരാഗതമായ കീവേഡ് സെര്‍ച്ച് രീതികള്‍ക്ക് പകരം ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് ഇന്ത്യയിലെ സ്ട്രീമിങ് അനുഭവത്തെ മാറ്റുകയാണ് ലക്ഷ്യം. ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ക്കപ്പുറം അവരുടെ ഉദ്ദേശശുദ്ധിയും സാഹചര്യവും മനസിലാക്കി മികച്ച ശുപാര്‍ശകള്‍ നല്‍കാന്‍ സാധിക്കുന്ന സംവിധാനമാണ് സിവിഡി. ഉപഭോക്താക്കളുടെ മാനസികാവസ്ഥ, പ്രത്യേക സാഹചര്യങ്ങള്‍ എന്നിവയ്ക്കനുസരിച്ച് സിനിമകളും ഷോകളും കണ്ടെത്താന്‍ സിവിഡി സഹായിക്കും. ഉദാഹരണത്തിന് മാതാപിതാക്കള്‍ക്കൊപ്പം കാണാന്‍ കഴിയുന്ന സിനിമകള്‍ നിര്‍ദേശിക്കൂ എന്നോ, ഡ്രാമ വേണം, എന്നാല്‍ കൂടുതല്‍ സങ്കടകരമാകരുത് എന്നോ ഉള്ള സങ്കീര്‍ണമായ ആവശ്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് പ്രസക്തമായ കണ്ടന്‍റുകള്‍ ലഭ്യമാക്കാന്‍ ഇതിന് കഴിയും. കൂടാതെ, തത്സമയ കായിക മത്സരങ്ങള്‍ക്കിടയില്‍ ഒരു സെക്കന്‍ഡ് സ്ക്രീന്‍ ഇന്‍റലിജന്‍സായും ഇത് പ്രവര്‍ത്തിക്കും. ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ആരാണ് ടോപ്പ് സ്കോറര്‍ എന്നോ അവസാന വിക്കറ്റ് വീണത് എങ്ങനെയെന്ന് കാണിക്കൂ എന്നോ ചോദിച്ചാല്‍ തത്സമയം മറുപടി നല്‍കാനും ഈ എഐ സംവിധാനത്തിന് സാധിക്കും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സേവനം ലഭ്യമാവുക. സംഭാഷണത്തിനിടയില്‍ ഭാഷകള്‍ മാറി ഉപയോഗിച്ചാലും സിസ്റ്റത്തിന്‍റെ കൃത്യത കുറയില്ല എന്നത് എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായകമാകും. ഈ പങ്കാളിത്തത്തിലൂടെ ജിയോഹോട്ട്സ്റ്റാര്‍ കണ്ടന്‍റുകള്‍ ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാറ്റ്ജിപിടി യോട് ചോദിക്കുന്ന ഉപയോക്താക്കള്‍ക്ക് ജിയോഹോട്ട്സ്റ്റാറിലെ പ്രസക്തമായ കണ്ടന്‍റുകളും സ്ട്രീമിങ് ലിങ്കുകളും നിര്‍ദേശങ്ങളായി ലഭിക്കും.

  'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3