September 22, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തൃശ്ശൂരില്‍ ഹോണ്ട ബിഗ്‌വിംഗ് ഷോറൂം തുറന്നു

1 min read

പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഹോണ്ടയുടെ മിഡ്‌സൈസ് പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പം കരസ്ഥമാക്കാം

തൃശ്ശൂര്‍ പെരിങ്ങാവില്‍ ഷൊര്‍ണൂര്‍ റോഡിലാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്
തൃശ്ശൂര്‍: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബിഗ്‌വിംഗ് ഷോറൂം തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ പെരിങ്ങാവില്‍ ഷൊര്‍ണൂര്‍ റോഡിലാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. തൃശ്ശൂരിലെ ഈ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഹോണ്ടയുടെ മിഡ്‌സൈസ് പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പം കരസ്ഥമാക്കാന്‍ കഴിയും.

കറുപ്പിലും വെളുപ്പിലുമുള്ള മോണോക്രോമാറ്റിക് തീമില്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ മുഴുവന്‍ പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കുന്നു. ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പരിശീലനം നേടിയ പ്രൊഫഷണലുകള്‍ തയ്യാറാണ്. വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗ് സാധ്യമാണ്.

  റെയിൽവേ വികസനത്തിന് 2026-27 വർഷത്തിൽ 3,795 കോടി രൂപ

ഹോണ്ട ബിഗ്‌വിംഗ് ഷോറൂം ശൃംഖല വിപുലീകരിക്കുന്നതിലാണ് ശ്രദ്ധയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗുരുഗ്രാമില്‍ ബിഗ്‌വിംഗ് ടോപ്‌ലൈന്‍ ഷോറൂം ഉദ്ഘാടനം ചെയ്താണ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസിന് ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ അടിത്തറ സ്ഥാപിച്ചത്. സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഹോണ്ട ബിഗ്‌വിംഗ് ഔട്ട്‌ലെറ്റുകളുടെ എണ്ണം അമ്പതിലെത്തും.

Maintained By : Studio3