2022 ഓഗസ്റ്റിലെ GST വരുമാന 28% വർദ്ധന; കേരളത്തിന്റെ GST വരുമാനത്തിലും 26% വർദ്ധന
ന്യൂ ഡല്‍ഹി : 2022 ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,43,612 കോടി രൂപയാണ്. അതിൽ 24,710 കോടി കേന്ദ്ര GST യും, 30,951 കോടി സംസ്ഥാന GST യും, 77,782 കോടി സംയോജിത GST യും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 42,067 കോടി ഉൾപ്പെടെ) 10,168 കോടി സെസും (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 1,018 കോടി ഉൾപ്പെടെ) ആണ്. സംയോജിത GST യിൽ നിന്ന് 29,524 കോടി രൂപ കേന്ദ്ര GST-യിലേക്കും 25,119 കോടി രൂപ സംസ്ഥാന GST-യിലേക്കും ഗവണ്മെന്റ് കൈമാറിയിട്ടുണ്ട്. റെഗുലർ സെറ്റിൽമെന്റിന് ശേഷം 2022 ഓഗസ്റ്റ് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം, കേന്ദ്ര GST 54,234 കോടിയും സംസ്ഥാന GST 56,070 കോടിയുമാണ്.
2022 ഓഗസ്റ്റിലെ GST വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനമായ 1,12,020 കോടിയേക്കാൾ 28% കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 57% കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 19% കൂടുതലാണ്.
കേരളത്തിന്റെ GST വരുമാനം 26% വർദ്ധന രേഖപ്പെടുത്തി 2021 ഓഗസ്റ്റിലെ 1,612 കോടി രൂപയിൽ നിന്ന് 2022 ഓഗസ്റ്റിൽ 2,036 കോടി രൂപയായി ഉയർന്നു. ഇപ്പോൾ തുടർച്ചയായി ആറ് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമാണ്. 2022 ജൂലൈ മാസത്തിൽ 7.6 കോടി ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്തത്. 2022 ജൂൺ മാസത്തിൽ ഇത് 7.4 കോടി ആയിരുന്നു. 2021 ജൂലൈ മാസത്തിലെ 6.4 കോടിയുടെ താരതമ്യം ചെയ്യുമ്പോൾ, 2022 ജൂലൈ മാസത്തിൽ 19% വർധന രേഖപെടുത്തിയിട്ടുണ്ട്.