December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി മെട്രോയുടെ പേട്ട- എസ്.എൻ ജംഗ്ഷൻ മെട്രോ റെയിൽ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു.

1 min read

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തി. കൊച്ചി മെട്രോയുടെ പേട്ട- എസ്.എൻ ജംഗ്ഷൻ മെട്രോ റെയിൽ പാതയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ സ്റ്റേഷൻ, കൊല്ലം സ്റ്റേഷൻ എന്നീവയുടെ വികസന പദ്ധതികളുടെ പുനർനവീകരണത്തിനും അദ്ദേഹം തുടക്കമിട്ടു. കൂടാതെ, കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണ പൂർത്തീകരണവും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. കുറുപ്പന്തറ-കോട്ടയം -ചിങ്ങവനം ഇരട്ടിപ്പിക്കലിന്റെ വികസനത്തിനും അദ്ദേഹം തുടക്കമിട്ടു. കോട്ടയം-എറണാകുളം സ്‌പെഷ്യൽ ട്രെയിനും കൊല്ലം- പുനലൂർ സ്‌പെഷ്യൽ ട്രെയ്‌നും അദ്ദേഹം ഫ്‌ലാഗ്ഓഫ് ചെയ്തു. കേരളത്തിന് ഓണസമ്മാനമായി 4600 കോടിയുടെ പദ്ധതിയാണ് സമർപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷക്കാലം മഹത്തായ വികസന ലക്ഷ്യമാണ് രാജ്യം മുന്നോട്ട് വെയ്‌ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3