2021: വളരുന്ന വിപണികളിലെ സ്വര്‍ണ ആവശ്യകത ഉയര്‍ന്നേക്കും: വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ ആവശ്യം ഏറേ കുറഞ്ഞ സ്വര്‍ണം വളർന്നുവരുന്ന വിപണികളുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ പശ്ചാത്തലത്തിൽ 2021ല്‍ ആവശ്യകത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) റിപ്പോർട്ട്.
ഇന്ത്യൻ സ്വർണ്ണ വിപണിയും കൂടുതൽ ശക്തമായ നിലയിലാണെന്ന് ‘ഗോൾഡ് ഔട്ട്‌ലുക്ക് 2021’ പറഞ്ഞു. നവംബറിലെ ധന്തേരസ് ആഘോഷങ്ങളിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത് ജ്വല്ലറി ആവശ്യകത ഇപ്പോഴും ശരാശരിയേക്കാൾ താഴെയാണെങ്കിലും, ഇത് ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് കരകയറി എന്നാണ്.
2020 ലെ മോശം പ്രകടനത്തിൽ നിന്ന് 2021 ൽ വളർച്ച വീണ്ടെടുക്കുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നതായി മാർക്കറ്റ് സർവേകൾ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഓഗസ്റ്റ് പകുതി മുതൽ സ്വർണ്ണത്തിന്റെ വില കൂടുതൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നത് ഉപയോക്താക്കൾക്ക് വാങ്ങൽ അവസരങ്ങൾ വര്‍ധിപ്പിക്കും. മറ്റൊരു പ്രധാന സ്വര്‍ണ ഉപഭോക്തൃ രാജ്യമായ ചൈനയുടെ വീണ്ടെടുക്കല്‍ പ്രതീക്ഷകളും സ്വര്‍ണ ആവശ്യകത ഉയര്‍ത്തും.