ആമസോൺ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്ൽ’ ജനുവരി 20 മുതൽ
1 min readആമസോൺ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്ൽ’ ജനുവരി 20 ന് ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലിവിഷൻ ഉൽപ്പന്നങ്ങൾക്കും ഗാഡ്ജറ്റുകൾക്കും വിലക്കിഴിവും ഓഫറുകളും ഉണ്ടായിരിക്കും. പ്രൈം അംഗങ്ങൾക്ക് ജനുവരി 19 ന് പുലർച്ചെ 12 മുതൽ വിൽപ്പന ആരംഭിക്കും. എസ്ബിഐ, ബജാജ് ഫിൻസെർവ്, ആമസോൺ പേ ഐസിഐസിഐ കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവുകൾ ലഭിക്കും. പ്രത്യേക വിൽപ്പന ജനുവരി 23 വരെ നീണ്ടുനിൽക്കും.
സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും ആമസോൺ എക്കോ, ഫയർ ടിവി ഉൽപ്പന്നങ്ങൾക്കും 40 ശതമാനം വരെയും ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്ക് 60 ശതമാനം വരെയും വിലക്കിഴിവ് പ്രതീക്ഷിക്കാം.
വൺപ്ലസ് 8ടി, സാംസംഗ് ഗാലക്സി എം51, റെഡ്മി നോട്ട് 9 പ്രോ മാക്സ്, സാംസംഗ് ഗാലക്സി എം31 പ്രൈം, ഐഫോൺ 12 മിനി എന്നീ സ്മാർട്ട്ഫോണുകൾക്കും പവർബാങ്കു
കംപ്യൂട്ടർ മൗസ്, ബ്ലൂടൂത്ത് സ്പീക്കറുകൾ, സ്മാർട്ട് വാച്ച് മോഡലുകൾ, ഫിറ്റ്നസ് ബാൻഡുകൾ, ലാപ്ടോപ്പുകൾ, ഇയർഫോണുകൾ തുടങ്ങി നാലായിരത്തോളം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ ഉണ്ടായിരിക്കും.