December 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിയോജിതിന്റെ അറ്റാദായം 30.60 കോടി രൂപ; 93% വര്‍ധന

1 min read

മൊത്തം വരുമാനം മൂന്നാം പാദത്തില്‍ 104.61 കോടി രൂപയായി വര്‍ധിച്ചു

കൊച്ചി: നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2020- 21 സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 30.60 കോടി രൂപ അറ്റദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 93 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 15.83 കോടി രൂപയായിരുന്നു 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം.

കമ്പനിയുടെ മൊത്തം വരുമാനം മൂന്നാം പാദത്തില്‍ 104.61 കോടി രൂപയായി വര്‍ധിച്ചു. 34 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 78.31 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19.64 കോടി രൂപയില്‍ നിന്ന് 40.63 കോടി രൂപയിലെത്തി. 107 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

  വിഴിഞ്ഞം തുറമുഖ വികസനം സംരംഭകര്‍ക്ക് വലിയ സാധ്യതകൾ

ജിയോജിത്തിന് നിലവില്‍ 11,00,000 ഓളം ഇടപാടുകാരുണ്ട്. 47,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

Maintained By : Studio3