October 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പേ ലേറ്റര്‍ സംവിധാനം അവതരിപ്പിച്ച് ഫ്രീചാര്‍ജ്

കൊച്ചി: ധനകാര്യ സേവനങ്ങള്‍ക്കുള്ള മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൊന്നായ ഫ്രീചാര്‍ജ്, ഉപഭോക്താക്കള്‍ക്കായി പേ ലേറ്റര്‍ (പിന്നീട് പണം അടയ്ക്കല്‍) സംവിധാനം അവതരിപ്പിച്ചു. ചെറിയ വാങ്ങലുകള്‍ക്കെല്ലാം ഒരുമിച്ച് ഒറ്റ ക്ലിക്കിലൂടെ പേയ്മെന്‍റുകള്‍ നടത്താന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.

ഒരു മാസത്തെ ചെലവുകളുടെ വിവരങ്ങള്‍ സമാഹരിക്കപ്പെടുന്നതിനാല്‍, ആകെത്തുക ഉപയോക്താക്കള്‍ക്ക് മാസാവസാനം തടസമില്ലാത്ത രീതിയില്‍ അടയ്ക്കാനാവും. ഫ്രീചാര്‍ജ് പ്ലാറ്റ്ഫോമിലും പതിനായിരത്തിലധികം വരുന്ന വ്യാപാരികളുടെ നെറ്റ്വര്‍ക്കിലും, ഓണ്‍ലൈനായും ഓഫ്ലൈനായും പേ ലേറ്റര്‍ ഓപ്ഷന്‍ ഉപയോഗിക്കാം.

പേ ലേറ്റര്‍ ഓപ്ഷനിലൂടെ, കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനും, മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, ഭക്ഷണം, മരുന്നുകള്‍, പലചരക്ക് തുടങ്ങിയവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും.

  ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ കൊയ്യാൻ ടെക്നോപാര്‍ക്ക് സുസജ്ഞം

മറ്റ് ഡിജിറ്റല്‍ പേയ്മെന്‍റ് ഓപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി, പേ ലേറ്റര്‍ ഉപയോഗിക്കാന്‍ കാര്‍ഡ് നമ്പറുകള്‍ ഓര്‍മിക്കല്‍/ സേവ് ചെയ്യല്‍, വാലറ്റ് നിറയ്ക്കല്‍, ഒടിപി അംഗീകാരങ്ങള്‍ തുടങ്ങിയവയുടെ ആവശ്യവുമില്ല.സുരക്ഷിതമായ ഒറ്റ ക്ലിക്കിലൂടെ തന്നെ എല്ലാ പേയ്മെന്‍റുകളും നടത്താം.

തുടക്കത്തില്‍, പ്രതിമാസ ക്രെഡിറ്റ് പരിധി 5,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്‍റെ പ്രൊഫൈലിനെ ആശ്രയിച്ച് ഭാവിയില്‍ ഈ ഉപയോഗ പരിധി വര്‍ധിപ്പിക്കും. പേ ലേറ്റര്‍ ഉപയോഗത്തിന് ഒരു ചെറിയ പ്രോസസിങ് ഫീസും പലിശയും ഈടാക്കുമെങ്കിലും, മാസാവസാനത്തെ പേ ലേറ്റര്‍ ബില്‍ തിരിച്ചടയ്ക്കുന്നതിന്, ഈ പലിശ തുക ഉപഭോക്താവിന്‍റെ ഫ്രീചാര്‍ജ് വാലറ്റിലേക്ക് ക്യാഷ്ബാക്ക് ആയി തിരികെ ക്രെഡിറ്റ് ചെയ്യുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇതൊരു ഭാരമായി മാറില്ല.

  മൈക്രോഫിനാൻസ് മേഖലയിൽ 13.99 കോടി വായ്പാ അക്കൗണ്ടുകൾ
Maintained By : Studio3