Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ വര്‍ക്ക്പ്ലേസ് ആവശ്യകതയെ നയിച്ചത് ഐടി-ബിപിഎം മേഖല

1 min read

വാടക വിപണിയുടെ വളര്‍ച്ച കൂടുതല്‍ ബാംഗ്ലൂരില്‍

ന്യൂഡെല്‍ഹി: വൈദഗ്ധ്യ മേഖലകളുടെ കരുത്തുറ്റ വികസനവും തുടര്‍ച്ചയായ വ്യാവസായിക വളര്‍ച്ചയും ഉണ്ടെങ്കിലും, കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്പ്ലേസുകളുടെ പാട്ടത്തിന് നല്‍കല്‍ രാജ്യത്ത് ഏറെയൊന്നു വികസിച്ചിട്ടില്ലെന്ന് പഠന റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളിയേര്‍സ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലെ വര്‍ക്ക്പ്ലേസ് ആവശ്യകതയെ നയിക്കുന്ന പ്രധാന മേഖല ഐടി-ബിപിഎം ആണ്. കഴിഞ്ഞ ദശകത്തില്‍ ഐടി-ബിപിഎം മേഖലയിലെ തൊഴില്‍ 6 ശതമാനം സിഎജിആര്‍ പ്രകടമാക്കിയാണ് വളര്‍ന്നത്. 2011 ലെ 3.0 ദശലക്ഷം തൊഴിലുകളില്‍ നിന്ന് 2020ല്‍ ഈ മേഖലയിലെ തൊഴില്‍ 4.4 ദശലക്ഷത്തിലെത്തി എന്താണ് കണക്കാക്കുന്നത്. ഇതില്‍ 1 ദശലക്ഷം വിദഗ്ധ വൈറ്റ് കോളര്‍ ജോലികളാണ്. കോവിഡ് 19 മഹാമാരി കാലത്തും ഐടി-ബിപിഎം മേഖലയുടെ തൊഴില്‍ വികസനം പതിവായി തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ കഴിഞ്ഞ ദശകത്തിലെ വാടക വിപണിയില്‍ പ്രകടമായ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കേവലം 2% മാത്രമാണ്. മെട്രോകളില്‍ എകദേശം 8 ശതമാനം സിഎജിആറുമായി ബാംഗ്ലൂര്‍ ആണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്.ന്യൂഡെല്‍ഹി എന്‍സിആറും മുംബൈ മെട്രോ മേഖലയും കഴിഞ്ഞ ദശകത്തില്‍ വാടക വിപണിയില്‍ കാര്യമായ വളര്‍ച്ച നേടിയില്ല. ആഗോളതലത്തില്‍ 3-4 ശതമാനം ശരാശരി വളര്‍ച്ചയാണ് മെട്രോകളിലെ വാടക വിപണിയില്‍ പ്രകടമായിട്ടുള്ളത്.

മൊത്തം അന്താരാഷ്ട്ര ഔട്ട്സോഴ്സിംഗ് വിപണിയുടെ വലിയൊരു പങ്ക് ഇന്ത്യയിലാണ്. 2025 ഓടെ ഇന്ത്യന്‍ ഐടി- ബിപിഎം ബിസിനസ്സ് 350 ബില്യണ്‍ യുഎസ് ഡോളറിന്‍റെ മൂല്യത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇക്കാലയളവില്‍ മൊത്തം വരുമാനത്തിന്‍റെ 50-55 ബില്യണ്‍ യുഎസ് ഡോളര്‍ ബിപിഎമ്മില്‍ നിന്നാകുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ലോകമെമ്പാടുമുള്ള ഐടി കോര്‍പ്പറേഷനുകളുടെ ഏറ്റവും വലിയ ഓഫ്-ഷോറിംഗ് വെക്കേഷന്‍ കേന്ദ്രമാണ് ഇന്ത്യ. നിലവില്‍ 162 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തോടെ ഐടി-ബിപിഎം ജോലിസ്ഥലങ്ങളില്‍ ബെംഗളൂരു മുന്നിലാണ്. 2020 അവസാനത്തോടെ ഡെല്‍ഹി എന്‍സിആറും മുംബൈയും യഥാക്രമം 116, 104 ദശലക്ഷം ചതുരശ്ര അടിയിലേക്ക് എത്തി. ഐടി-ബിപിഎം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഹൈദരാബാദ് അതിവേഗം വികസനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maintained By : Studio3