പ്രളയ സെസ് അവസാനിപ്പിക്കും, ശമ്പള പരിഷ്‌കരണം ഏപ്രില്‍ മുതല്‍
സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം തുടക്കം മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ഡിഎ കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. 2018 പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ജൂലൈയോടു കൂടി അവസാനിപ്പിക്കും. ഓണ്‍ലൈന്‍ വായ്പാ ആപ്ലിക്കേഷനുകളെ കുറിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ അത്തരം ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. മണിലെന്‍ഡിംഗ് ആക്റ്റില്‍ ഇതിനായി ഭേദഗതികള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു.
മൂല്യ വര്‍ധിത നികുതിയിലെ കുടിശ്ശികയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ലോട്ടറിയില്‍ നിന്നുള്ള വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെടുക്കും. ഇതര സംസ്ഥാന ലോട്ടറികളെ വിലക്കും. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.