പുതുതായി 2500 സ്റ്റാര്‍ട്ടപ്പുകള്‍
1 min readസംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതിയുടെ വികസനത്തിന് 50 കോടി രൂപ നീക്കിവെക്കുന്നതായി ബജറ്റ് പ്രഖ്യാപനം. പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
കോവിഡിനു ശേഷമുള്ള സാഹചര്യം കൂടി കണക്കിലെടുത്ത് കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കും. ആഗോള കമ്പനികളുടെ നൈപുണ്യ വികസനം കേരളത്തില്‍ ഉറപ്പാക്കുമെന്നും വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് കെഎസ്എഫ്ഇ, കെഎസ്ഇ എന്നിവ വഴി വായ്പ അനുവദിക്കും.
50 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസനം ലഭ്യമാക്കുന്നതിനാണ് പദ്ധതി. വനിതകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കും.