October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ഹിയറബിള്‍ വിഭാഗത്തിലേക്കും

1 min read

കൊച്ചി: പ്രമുഖ യൂത്ത് ആക്സസറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ഫാസ്റ്റ് ട്രാക്ക് റിഫ്ളക്സ് പോര്‍ട്ട്ഫോളിയോയ്ക്കു കീഴില്‍ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍സ് എന്നിങ്ങനെ മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.
പുതുതലമുറയുടെ ഫാഷന്‍ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0 അവതരിപ്പിക്കുന്നത്.

ഒരേ സമയം ഫാഷന്‍ ആക്സസറിയും ഉപയോഗപ്രദമായ ടെക് ഉല്‍പ്പന്നവുമാണിത്. രണ്ട് നിറങ്ങളില്‍ അവതരിപ്പിക്കുന്ന റിഫ്ളക്സ് 3.0 യോഗ, റണ്ണിംഗ്, ഹൈക്കിംഗ്, സൈക്ലിംഗ് എന്നിങ്ങനെ പത്തിലധികം സ്പോര്‍ട്സ് മോഡുകളുടെ ട്രാക്കറോടുകൂടിയാണ് എത്തുന്നത്. ഫുള്‍ ടച്ച് കളര്‍ ഡിസ്പ്ലേയില്‍ ടച്ച് വഴി മ്യൂസിക്, കാമറ കണ്‍ട്രോള്‍ എന്നിവ സാധ്യമാണ്. 2495 രൂപയാണ് വില.

  ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്

പുതു തലമുറയാക്കായി വെയറബിള്‍ സെഗ്മെന്‍റില്‍ ഫാസ്റ്റ്ട്രാക്ക് ഉടന്‍തന്നെ വിപണിയിലിറക്കുന്ന ഉല്‍പ്പന്നമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ പവേര്‍ഡ് ബൈ യോനോഎ എസ്ബിഐ. യോനോ എസ്ബിഐയുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ കോണ്‍ടാക്ട്ലെസ് പേയ്മെന്‍റ് സാധ്യമാക്കുന്ന ഒരു ഫാഷണബിള്‍ ഫിറ്റ്നസ് ബാന്‍ഡാണ്. സ്ലീപ് -ആക്ടിവിറ്റി ട്രാക്കര്‍, ഫോണ്‍ ഫൈന്‍ഡര്‍, മ്യൂസിക് കണ്‍ട്രോള്‍, ഏഴു ദിവസം വരെ ഉപയോഗിക്കുന്നതിനുള്ള പവര്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ഈ വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Maintained By : Studio3