Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡെസ്‌ക്‌ടോപ്പുകളില്‍ ഇനി വാട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളിംഗ്

കഴിഞ്ഞ ഡിസംബറില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിയിരുന്നു

വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്‌ടോപ്പുകളിലെ തങ്ങളുടെ ആപ്പ് വഴി ഇനി വോയ്‌സ് കോളുകളും വീഡിയോ കോളുകളും ചെയ്യാമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിതുടങ്ങിയിരുന്നു. ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ വോയ്‌സ്, വീഡിയോ കോളിംഗ് ഫീച്ചര്‍ കൊണ്ടുവന്നതായി ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പേഴ്‌സണല്‍ കംപ്യൂട്ടറുകളിലെയും ലാപ്‌ടോപ്പുകളിലെയും വലിയ സ്‌ക്രീനിലൂടെ സംസാരിച്ച് സഹപ്രവര്‍ത്തകരുമായി ജോലി ചെയ്യുന്നത് കൂടുതല്‍ എളുപ്പമാണെന്നും വലിയ കാന്‍വാസില്‍ കുറേക്കൂടി വ്യക്തമായി നിങ്ങളുടെ കുടുംബത്തെ കാണാന്‍ കഴിയുമെന്നും കൈകള്‍ സ്വതന്ത്രമാക്കി മുറിയില്‍ സംസാരിച്ചുകൊണ്ട് നടക്കാമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

പോര്‍ട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കേപ്പ് രീതികളില്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ നടത്താന്‍ കഴിയും. ഡെസ്‌ക്‌ടോപ്പ് ആപ്പിലെ പുതിയ ഫീച്ചര്‍ മികച്ച അനുഭവമായി മാറുമെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി വാട്‌സ്ആപ്പ് ചെയ്തത്. സ്‌ക്രീനില്‍ പ്രത്യേക വിന്‍ഡോയായി ‘വാട്‌സ്ആപ്പ് ഫോര്‍ ഡെസ്‌ക്‌ടോപ്പ്’ പ്രത്യക്ഷപ്പെടും. യൂസര്‍മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ വിന്‍ഡോയുടെ വലുപ്പം കൂട്ടാനും കുറയ്ക്കാനും കഴിയും. എപ്പോഴും മുകളിലായിരിക്കും ഈ വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ വിന്‍ഡോകളും ബ്രൗസര്‍ ടാബുകളും തുറക്കുമ്പോള്‍ നിങ്ങളുടെ വീഡിയോ ചാറ്റുകള്‍ നഷ്ടപ്പെടില്ല. ഡെസ്‌ക്‌ടോപ്പ് ആപ്പിലെ എല്ലാ വോയ്‌സ് കോളുകളും വീഡിയോ കോളുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് വാട്‌സ്ആപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൊബീല്‍ ഡിവൈസുകളില്‍നിന്നും ഡെസ്‌ക്‌ടോപ്പ് പിസികളില്‍നിന്നും കോള്‍ ചെയ്യുമ്പോള്‍ ഒരേ സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകളായിരിക്കുമെന്ന് കമ്പനി പിന്നെയും വ്യക്തമാക്കി.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം

മാത്രമല്ല, യൂസര്‍മാര്‍ക്ക് വിന്‍ഡോസ്, മാക് മഷീനുകളിലെ ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ നിന്ന് ഒരാള്‍ക്ക് മറ്റൊരാളുമായി മാത്രമേ ഒരേസമയം കോള്‍ ചെയ്യാന്‍ കഴിയൂ. വിശ്വസനീയവും ഉയര്‍ന്ന നിലവാരവുമുള്ള അനുഭവം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. ഭാവിയില്‍ ഗ്രൂപ്പ് വോയ്‌സ് കോളുകളും ഗ്രൂപ്പ് വീഡിയോ കോളുകളും കൊണ്ടുവന്നേക്കും. വാട്‌സ്ആപ്പിലൂടെ കോള്‍ ചെയ്യുന്ന യൂസര്‍മാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധന കാണാന്‍ കഴിഞ്ഞതായി കമ്പനി പ്രസ്താവിച്ചു. പലപ്പോഴും ഇത് ദൈര്‍ഘ്യമേറിയ സംഭാഷണങ്ങളായി മാറുന്നു. ഒരു ദിവസം ഏറ്റവും കൂടുതല്‍ കോളുകള്‍ എന്ന റെക്കോര്‍ഡ് ഈ പുതുവല്‍സരത്തലേന്ന് വാട്‌സ്ആപ്പ് ഭേദിച്ചിരുന്നു. 1.4 ബില്യണ്‍ വോയ്‌സ് കോളുകളും വീഡിയോ കോളുകളുമാണ് വാട്‌സ്ആപ്പിലൂടെ ഉപയോക്താക്കള്‍ നടത്തിയത്.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

വാട്‌സ്ആപ്പ് വെബിനും ഡെസ്‌ക്‌ടോപ്പിനുമായി ജനുവരിയില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഡിവൈസുകള്‍ ലിങ്ക് ചെയ്യുമ്പോള്‍ ഫേസ്, ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് ഫീച്ചറാണ് കൊണ്ടുവന്നത്. നിങ്ങളുടെ വാട്‌സ്ആപ്പ് എക്കൗണ്ട് കംപ്യൂട്ടറുമായി ലിങ്ക് ചെയ്യുമ്പോള്‍ പുതിയ ഫീച്ചര്‍ വഴി അധിക സുരക്ഷയാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. വാട്‌സ്ആപ്പ് എക്കൗണ്ട് കംപ്യൂട്ടറുമായി ലിങ്ക് ചെയ്യുന്നതിന് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി അണ്‍ലോക്ക് മാര്‍ഗങ്ങളിലൊന്ന് സ്വീകരിക്കാം.

Maintained By : Studio3