December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ന് വോട്ടെടുപ്പു നടക്കുന്നത് 96 ലോക്‌സഭാ സീറ്റുകളി​ലേക്ക്

ന്യൂഡൽഹി: ഇന്ന് നടക്കുന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും നാളെ വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം (രാവിലെ 7 മുതൽ വൈകിട്ട് 6 വരെ) തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്. നാലാംഘട്ടത്തിൽ കാലാവസ്ഥയുടെ കാര്യത്തിൽ ആശങ്കകളൊന്നുമില്ലെന്നാണു കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ പ്രവചനം. കാലാവസ്ഥ സാധാരണഗതിയിലാകുമെന്നും താപനില സാധാരണയിലും താഴെയായിരിക്കുമെന്നുമാണ് (± 2 ഡിഗ്രി) പ്രവചനം. പോളിങ് ദിനത്തിൽ ഉഷ്ണതരംഗസാധ്യതയില്ലെന്നും പ്രവചനമുണ്ട്. എന്നിരുന്നാലും സമ്മതിദായകരുടെ സൗകര്യാർഥം കുടിവെള്ളം, ഷാമിയാന, ഫാൻ തുടങ്ങി ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ പോളിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പിന്നിട്ടപ്പോൾ, ഇതുവരെ 20 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 283 ലോക്‌സഭാമണ്ഡലങ്ങളിൽ സുഗമമായും സമാധാനപരവുമായാണു വോട്ടെടുപ്പു നടന്നത്. ജൂൺ നാലിനാണു വോട്ടെണ്ണൽ.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ചില വസ്തുതകൾ:

  • 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 96 ലോക്‌സഭാമണ്ഡലങ്ങളിൽ (ജനറൽ 64, എസ്‌ടി 12, എസ്‌സി 20) 2024 മെയ് 13നാണു തെരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ് (വിവിധ ലോക്‌സഭാമണ്ഡലങ്ങളിൽ പോളിങ് സമയത്തിൽ വ്യതാസമുണ്ടാകാം).
  • ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും (ജനറൽ 139, എസ്‌ടി 7, എസ്‌സി 29) ‌ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും (ജനറൽ 11, എസ്‌ടി 14, എസ്‌സി 3) മെയ് 13നു നാലാംഘട്ടത്തിൽ വോട്ടെടുപ്പു നടക്കും.
  • 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ 10 സംസ്ഥാനങ്ങള‌ിൽ/ കേന്ദ്രഭരണപ്രദേശങ്ങളിൽ 1717 സ്ഥാനാർഥികൾ മത്സരിക്കും. നാലാംഘട്ടത്തിൽ ഒരു ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ശരാശരി എണ്ണം 18 ആണ്.
  • 1.92 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 17.7 കോടി വോട്ടർമാരെ 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യും.
  • 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും ഉൾപ്പെടെ ആകെ 17.70 കോടി വോട്ടർമാർ.
  • നാലാംഘട്ടത്തിൽ 85 വയസ്സിനു മുകളിൽ പ്രായമുള്ള 12.49 ലക്ഷത്തിലധികം വോട്ടർമാരും ഭിന്നശേഷിക്കാരായ 19.99 ലക്ഷം വോട്ടർമാരും വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള അവസരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്ഷണൽ ഹോം വോട്ടിങ് സൗകര്യത്തിന് ഇതിനകം തന്നെ മികച്ച അഭിനന്ദനവും പ്രതികരണവുമാണു ലഭിക്കുന്നത്.
  • 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിനായുള്ള 364 നിരീക്ഷകർ (126 പൊതു നിരീക്ഷകർ, 70 പൊലീസ് നിരീക്ഷകർ, 168 ചെലവ് നിരീക്ഷകർ) തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമുമ്പുതന്നെ അവരുടെ മണ്ഡലങ്ങളിൽ എത്തിക്കഴിഞ്ഞു. അതീവ ജാഗ്രത പുലർത്താൻ കമ്മീഷന്റെ കണ്ണും കാതുമായി അവർ പ്രവർത്തിക്കുന്നു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്.
  • മൊത്തം 4661 ഫ്ളയിങ് സ്ക്വാഡുകളും 4438 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 1710 വീഡിയോ നിരീക്ഷണ ടീമുകളും 934 വീഡിയോ വ്യൂവിങ് ടീമുകളും വോട്ടർമാരെ പ്രലോഭിപ്പിക്കുന്ന ഏതുരൂപത്തെയും കർശനമായും വേഗത്തിലും നേരിടാൻ രാപ്പകൽഭേദമെന്യേ നിരീക്ഷണം നടത്തുന്നു.
  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3