2021-22 വളര്‍ച്ചാ നിഗമനം പുതുക്കേണ്ടതില്ല: ആര്‍ബിഐ ഗവര്‍ണര്‍
1 min readന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം സംബന്ധിച്ച് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 10.5 ശതമാനം വളര്‍ച്ചാ പ്രവചനം പരിഷ്കരിക്കേണ്ടതില്ലെന്ന് പറഞ്ഞു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലില്‍ അദ്ദേഹെ ആത്മവിശ്വാസം പ്രകടമാക്കി. ഇന്ത്യ എക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിച്ച ദാസ്, കോവിഡ് -19 മഹാമാരിയുടെ അപകടങ്ങളെക്കുറിച്ച് ഇപ്പോള്‍ ലോകത്തിന് അറിയാമെന്നും അതിനാല്‍ 2020ല്‍ ഉണ്ടായിരുന്ന പോലെ പൂര്‍ണ്ണമായ അനിശ്ചിതത്വത്തിന്‍റെ സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
‘സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പുനരുജ്ജീവനം തടസ്സമില്ലാതെ മുന്നോട്ട് പോകണം. എന്‍റെ ധാരണയും പ്രാഥമിക വിശകലനവും അനുസരിച്ച് അടുത്ത വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച നിഗമനം 10.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയാണ്”അദ്ദേഹം പറഞ്ഞു.
സമീപകാലത്തെ ഉന്മേഷദായകമായ ബോണ്ട് വിപണിയെ കുറിച്ചും ആഗോളതലത്തില്‍ ബോണ്ട് വരുമാനം വര്‍ദ്ധിക്കുന്നതിനെ ക്കുറിച്ചും ആര്‍ബിഐ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ക്രമരഹിതമായ നേട്ടത്തിന്‍റെ കയറ്റിറക്കങ്ങള്‍ വളര്‍ച്ചയ്ക്ക് ഒരു തടസ്സമായി പ്രവര്‍ത്തിക്കുമെന്നും ഇത് ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ സാമ്പത്തിക വീണ്ടെടുക്കല്‍ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.
പൊതുമേഖലാ ബാങ്കുകളുടെ നിര്‍ദിഷ്ട സ്വകാര്യവത്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും നടപടികള്‍ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.