September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021-22 ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 12.8% ലേക്ക് ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്സ്

1 min read

ലോക്ക്ഡൗണ്‍ മൂലം ആരംഭിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ വീണ്ടെടുക്കുന്നത് പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ശക്തമായ സ്ഥിതിവിവരക്കണക്ക്, അയവുള്ള ധനനയം, മികച്ച വൈറസ് നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കി ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയുടെ അടുത്ത സാമ്പത്തിക വര്‍ഷം സംബന്ധിച്ച വളര്‍ച്ചാ പ്രവചനം 12.8 ശതമാനമായി ഉയര്‍ത്തി. നേരത്തേ 11 ശതമാനമായിരുന്നു 2021-22 സംബന്ധിച്ച ഫിച്ചിന്‍റെ വളര്‍ച്ചാ നിഗമനം.

“ഏറ്റവും വലിയ വര്‍ധന തിരുത്തലിലുണ്ടായത് തുര്‍ക്കിക്കും ഇന്ത്യയ്ക്കുമാണ്. 2020 ന്‍റെ രണ്ടാം പകുതിയില്‍ ഇന്ത്യയുടെ ജിഡിപി മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മുന്നിലെത്തി. എന്നിരുന്നാലും, ഇന്ത്യന്‍ ജിഡിപിയുടെ അളവ് കൊറൊണയ്ക്ക് മുമ്പുള്ള കണക്കുകൂട്ടലുകളെ അപേക്ഷിച്ച് വളരെ താഴെയായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, “റേറ്റിംഗ് ഏജന്‍സി അതിന്‍റെ ഏറ്റവും പുതിയ ആഗോള സാമ്പത്തിക ഔട്ട്ലുക്കില്‍ പറഞ്ഞു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍റ് ഡെവലപ്മെന്‍റ് (ഒഇസിഡി) ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 12.6 ശതമാനം വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രകടമാക്കുമെന്ന് അടുത്തിടെ പ്രവചിച്ചിരുന്നു. ജി 20 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിഗമനമായിരുന്നു അത്.

ലോക്ക്ഡൗണ്‍ മൂലം ആരംഭിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ വീണ്ടെടുക്കുന്നത് പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് ഫിച്ച് നിരീക്ഷിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 7.3 ശതമാനം ഇടിവ് പ്രകടമാക്കിയ ശേഷം ജിഡിപി മുന്നാം പാദത്തില്‍ കൊറോണയ്ക്ക് മുമ്പുള്ള തലത്തെ മറികടന്നു. 0.4 ശതമാനം വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത്. വൈറസ് കേസുകള്‍ കുറയുകയും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി പിന്‍വലിക്കുകയും ചെയ്തതാണ് 2020 അവസാനത്തോടെ വളര്‍ച്ചയിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചത്.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

സാമ്പത്തിക സൂചകങ്ങള്‍ 2021ലെ ശക്തമായ തുടക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണെന്ന് റേറ്റിംഗ് ഏജന്‍സി നിരീക്ഷിക്കുന്നു. ഫെബ്രുവരിയില്‍ ഉല്‍പ്പാദന പിഎംഐ ഉയര്‍ന്നു. മൊബിലിറ്റിയിലെ ഉയര്‍ച്ചയും സേവനമേഖലയിലെ പിഎംഐ-യുടെ ഉയര്‍ച്ചയും ശുഭസൂചകങ്ങളാണ്. എന്നിരുന്നാലും, ചില സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ പുതിയ വൈറസ് കേസുകള്‍ ഈ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ നേരിയ വളര്‍ച്ച മാത്രം പ്രതീക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് ഫിച്ച് റേറ്റിംഗ്സ് പറയുന്നു. മാത്രമല്ല, ആഗോള ഓട്ടോ ചിപ്പ് ക്ഷാമം 2021 ന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ വ്യാവസായിക ഉല്‍പാദന നേട്ടത്തെ താല്‍ക്കാലികമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ
Maintained By : Studio3