സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇ-സേവ കിയോസ്കുകള്‍
1 min readകൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നത് മോട്ടോര്‍വാഹന വകുപ്പിന് കീഴില്‍ ഇ- സേവാ കിയോസ്കുകള്‍ വരുന്നു. പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് കിയോസ്കുകളിലൂടെ സേവനം എത്തിക്കുക. സംസ്ഥാനത്ത് ഇത്തരത്തില്‍ 100 ഇ-സേവാ കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി.
കുടുംബശ്രീക്കായിരിക്കും കിയോസ്കുകളുടെ നടത്തിപ്പ് ചുമതല. കിയോസ്കുകള്‍ ലാഭകരമായി നടത്തുന്നതിന് പറ്റുന്ന സ്ഥലവും ഇതുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സംരഭകരെയും കണ്ടെത്താന്‍ കുടുംബശ്രീ ജില്ലാ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഓഫീസുകള്‍ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും കിയോസ്കുകള്‍ ആരംഭിക്കുക. ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റ് സ്ഥാപനങ്ങളുടെ പരിസരത്തും കിയോസ്കുകള്‍ തുടങ്ങുന്നത് പരിഗണിക്കും. പരമാവധി സേവനങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അടുത്തു തന്നെ ഈ പദ്ധതിക്ക് തുടക്കം കുറിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.