January 6, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റോഷന്‍ ആന്‍ഡ്രൂസ്, ദുല്‍ഖര്‍ സല്‍മാന്‍, ബോബി സഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെര്‍ ഫിലിമ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍,അലന്‍സിയര്‍,ബിനു പപ്പു ,വിജയകുമാര്‍ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  പെട്രോകെമിക്കല്‍ കോണ്‍ക്ലേവ് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടും

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍. ഛായാഗ്രഹണം അസ്!ലം പുരയില്‍,മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് , സിറില്‍ കുരുവിള,സ്റ്റില്‍സ് രോഹിത് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.

 

Maintained By : Studio3