സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തില്‍ വനിതകള്‍ക്കുള്ള സ്വാതന്ത്ര്യം വര്‍ധിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള വനിതകളില്‍ 90 ശതമാനവും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് സമ്പാദിക്കുന്നതിന് മാറ്റിവെയ്ക്കുന്നതായി ഡിബിഎസ് ബാങ്ക് ഹാക്ദര്‍ശകുമായി സഹകരിച്ചു നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പ്രതീക്ഷകളേയും വെല്ലുവിളികളേയും സാമ്പത്തിക രീതികളേയും കുറിച്ചു നടത്തിയ സമഗ്ര റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തില്‍ വനിതകള്‍ക്കുള്ള സ്വാതന്ത്ര്യം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 18 ശതമാനം പേര്‍ സാമ്പത്തിക തീരുമാനങ്ങള്‍ സ്വതന്ത്രമായി കൈക്കൊള്ളുമ്പോള്‍ 47 ശതമാനം പേര്‍ ഭര്‍ത്താവുമായി ചേര്‍ന്നു സംയുക്തമായി തീരുമാനങ്ങള്‍ എടുക്കുന്നു. അതേ സമയം 24 ശതമാനം പേര്‍ ഭര്‍ത്താവാണ് എല്ലാ സാമ്പത്തിക തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നു വെളിപ്പെടുത്തി. 11 ശതമാനം പേര്‍ അടുത്ത കുടുംബാംഗങ്ങളുമായി ഇക്കാര്യത്തില്‍ ഉപദേശം തേടുന്നു.