Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലൈഫ് സയൻസസ് പാർക്കിൽ നൂതനാശയ കേന്ദ്രം സ്ഥാപിക്കാൻ CSIR-NIIST

1 min read

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR-NIIST) തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നൂതനാശയം, സാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച പദ്ധതിക്ക് കേരള മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്കായി സാമ്പത്തിക ചെലവില്ലാതെ 90 വർഷത്തെ പാട്ടത്തിന് 10 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. നിർദ്ദിഷ്ട CSIR-NIIST നൂതനാശയ കേന്ദ്രം, ഇന്റർ ഡിസിപ്ലിനറി ഗവേഷണം, ഉൽപ്പന്ന വികസനം, സംരംഭകത്വം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു സഹകരണ കേന്ദ്രമായി പ്രവർത്തിക്കും. മലിനജലത്തിൽ നിന്നുള്ള സോളാർ ഹൈഡ്രജൻ ഉൽപാദനത്തിനുള്ള പൈലറ്റ് പ്ലാന്റ്, ബയോ-എനേബ്ലർ ബയോ നിർമ്മാണ യൂണിറ്റ്, ബയോപോളിമർ, ബയോ അധിഷ്ഠിത ഉൽപ്പന്ന ഉൽ‌പാദന ലൈൻ, ആയുഷ് നിർമ്മാണ, സ്റ്റാൻഡേർഡൈസേഷൻ ഹബ്, പ്രാദേശിക വിഭവ വികസന കേന്ദ്രം എന്നിവ കേന്ദ്രത്തിന് കീഴിലുള്ള പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

  ടെക്നോപാര്‍ക്ക് 'ക്വാഡ്' പദ്ധതിയ്ക്ക് കീഴിലുള്ള ആദ്യ ഐടി സമുച്ചയം പ്രീ-ബിഡ് മീറ്റ് ജൂണ്‍ 10 ന്
Maintained By : Studio3