November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതുവര്‍ഷത്തില്‍ കോവിഡ് വ്യാപനം ഉയരുന്നു: ലോകാരോഗ്യ സംഘടന

ജനീവ: 2020 അവസാനത്തോടെ ആഗോളതലത്തില്‍ കോവിഡ് വ്യാപനത്തോത് കുറഞ്ഞിരുന്നുവെങ്കിലും പുതുവര്‍ഷത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതായി ലോകാരോഗ്യ സംഘടന. 2021ന്റെ ആദ്യആഴ്ചകളില്‍ മഹാമാരിയുടെ വ്യാപനം വര്‍ധിക്കുകയാണെന്ന് സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറയുന്നു. കഴിഞ്ഞയാഴ്ച ആഗോളതലത്തില്‍ അഞ്ച് ദശലക്ഷം വൈറസ് കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതോടൊപ്പം മരണങ്ങളുടെ സംഖ്യയും ഉയരുന്നുണ്ട്.

കഴിഞ്ഞയാഴ്ച 93,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കണക്ക് ആഴ്ചയില്‍ ഒരു ലക്ഷത്തില്‍ എത്തുമെന്ന് അദ്ദേഹം പറയുന്നു. മരണങ്ങളില്‍ 84 ശതമാനവും 65 വയസിനു മുകളിലുള്ളവരിലാണ്. എന്നാല്‍ ബാക്കി 25 നും 64 നും ഇടയില്‍ പ്രായമുള്ളവരും മരണത്തിന് കീഴടങ്ങുന്നുണ്ട്. ഒരു രാജ്യത്ത് കൂടുതല്‍ കേസുകള്‍ ഉണ്ടായാല്‍ മരണനിരക്കും ഉയരാനുള്ള സാധ്യതയാണുള്ളത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ആഗോള കൊറോണ വൈറസ് കേസുകളുടെ എണ്ണം 95.5 ദശലക്ഷമായി. മരണങ്ങള്‍ 2.03 ദശലക്ഷത്തിലധികവും.

ലോകത്ത് ഏറ്റവുമധികം കേസുകളും മരണങ്ങളും നേരിട്ട രാജ്യമാണ് യുഎസ്. അവിടെ 24,073,555പേര്‍ക്ക് വൈറസ് ബാധയുണ്ടായി.അതില്‍ മരണമടഞ്ഞത് 398,977പേരാണെന്ന് സിഎസ്ഇ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാമാരിയെ നേരിടുന്നതിന് ലോകം പാടുപെടുന്നതിനാല്‍ ചില രാജ്യങ്ങളില്‍ ഇതിനകം അംഗീകാരമുള്ള കൊറോണ വൈറസ് വാക്‌സിനുകള്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ നടക്കുന്നുണ്ട്.

അതേസമയം, ലോകമെമ്പാടും 237 വാക്‌സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അതില്‍ 64 എണ്ണം ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3