September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദിവസവും മദ്യം കഴിച്ചാൽ ആർട്ടീരിയൽ ഫൈബ്രിലേഷൻ സാധ്യത കൂടും

1 min read

മദ്യം തീരെ കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു ഡ്രിങ്കെങ്കിലും കഴിക്കുന്നവരിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്ന ആർട്ടീരിയൽ ഫൈബ്രിലേഷൻ എന്ന രോഗം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്നാണ് പഠനം പറയുന്നത്.

കുറഞ്ഞ അളവിൽ ആണെങ്കിൽ പോലും ദിവസവും മദ്യം കഴിക്കുന്നവരിൽ ആർട്ടീരിയൽ ഫൈബ്രിലേഷൻ എന്ന ആരോഗ്യപ്രശ്നം ഉണ്ടാകാൻ സാധ്യത കൂടതലാണെന്ന് പഠനം. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്ന അവസ്ഥയാണിത്. മദ്യം തീരെ കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു ഡ്രിങ്കെങ്കിലും കഴിക്കുന്നവരിൽ ആർട്ടീരിയൽ ഫൈബ്രിലേഷന്റെ സാധ്യത ശരാശരി 16 ശതമാനം അധികമാണെന്നാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

ഹൃദയ സുരക്ഷയ്ക്കെന്ന പേരിൽ ദിവസവും ഒരു ഗ്ലാസ് വൈൻ അല്ലെങ്കിൽ ദിവസേനയുള്ള മദ്യപാനം പല ആളുകൾക്കും ഒരു ശീലമായതിനാൽ ഇതിന്റെ അപകടവശവും ഗുണവശവും ശരിക്കും പഠനവിധേയമാക്കിയതിന് ശേഷമേ ആ ശീലം തുടരാവൂ എന്നതാണ് ഈ പഠന റിപ്പോർട്ടിലെ കണ്ടെത്തൽ നൽകുന്നതെന്ന് ജർമ്മനിയിലെ ഹാംബർഗ്-എപ്പെൻഡോർഫിലെ ഹാർട്ട് ആൻഡ് വാസ്കുലാർ സെന്റർ സർവ്വകലാശാലയിലെ പ്രൊഫസറും ഗവേഷകനുമായ റെനറ്റ് സ്കാൻബെൽ പറഞ്ഞു.

1982നും 2010നുമിടയിൽ1,07,845 പേരുടെ ആരോഗ്യം, മദ്യപാനം, പുകവലി പോലുള്ള ശീലങ്ങൾ, ജീവിതചര്യ, തൊഴിൽ, വിദ്യാഭ്യാസ അടക്കമുള്ള വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ഗവേഷകർ ശേഖരിച്ചത്. ഇവരിൽ 1,00,092 പേർക്ക് പഠനം തുടങ്ങുമ്പോൾ(24നും 97നും ഇടയിൽ പ്രായമുള്ളവർ)  ആർട്ടീരിയൽ ഫൈബ്രിലേഷൻ ഇല്ലായിരുന്നു. എന്നാൽ ഏതാണ്ട് 14 വർഷത്തെ നീരിക്ഷണ കാലയളവിൽ ഇവരിൽ 5,854 പേരിൽ ആർട്ടീരിയൽ ഫൈബ്രിലേഷൻ കണ്ടെത്തി. മദ്യോപഭോഗവും ആർട്ടീരിയൽ ഫൈബ്രിലേഷനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം സ്ത്രീകളിലും പുരുഷന്മാരിലും വിവിധതരത്തിലുള്ള മദ്യങ്ങളിലും സമമാണെന്ന് കണ്ടെത്തി.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

മദ്യം തീരെ കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസേന അൽപ്പം മദ്യം കുടിക്കുന്നവരിൽ ആർട്ടീരിയൽ ഫൈബ്രിലേഷന് 16 ശതമാനം അധികസാധ്യത ഉണ്ടെന്ന് മാത്രമല്ല, മദ്യത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രോഗസാധ്യത കൂടുമെന്നും ഗവേഷകർ കണ്ടെത്തി. അതായത് ദിവസവും രണ്ട് ഡ്രിങ്കുകൾ കഴിക്കുന്നവരിൽ 28 ശതമാനവും നാലിലധികം കഴിക്കുന്നവരിൽ 47 ശതമാനവും രോഗസാധ്യത ഉണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

Maintained By : Studio3