Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 9.2 കോടിയിലേക്ക്; മരണസംഖ്യ 19 ലക്ഷം കവിഞ്ഞു

1 min read

വാഷിംഗ്ടൺ: ലോകത്ത് കൊറോ‌ണ വൈറസ് ബാധിതരുടെ എണ്ണം 92,291,033 ആയി. ആകെ 1,961,987ആളുകളാണ് ഇതുവരെ രോഗം പിടിപെട്ട് മരിച്ചത്. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.

ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് അമേരിക്കയിലാണ്. ആകെ 23,067,796 കോവിഡ്-19 കേസുകളാണ് അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മരണസംഖ്യയിലും അമേരിക്കയാണ് മുമ്പിൽ. ഇതുവരെ384,604 ആളുകൾ അമേരിക്കയിൽ  കോവിഡ്-19 ബാധിച്ച് മരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 10,495,147 ആയി. ഇതുവരെ 151,529 മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ രാജ്യം ബ്രസീലാണ്. ബ്രസീലിൽ 205,964 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

അമ്പതിനായിരത്തിന് മുകളിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് രാജ്യങ്ങൾ മെക്സികോ(135,682), ഇറ്റലി(80,326), ഫ്രാൻസ്(69,168), റഷ്യ(62,463),ഇറാൻ(56,457),സ്പെയിൻ(52,878) എന്നിവയാണ്.

Maintained By : Studio3