വൈറസ് വ്യാപനത്തില്‍ നേരിയ വര്‍ധന
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ നേരിയ വര്‍ധന. അതേസമയം വ്യാപനത്തിന്റെ തോത് കുറഞ്ഞുതന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,946 പുതിയ അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായിരുന്ന പ്രതിദിന വര്‍ധനവിനേക്കാള്‍ ഇത് കൂടുതലാണ്. ചൊവ്വാഴ്ച ഇന്ത്യയില്‍ 12,584 പുതിയ കേസുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഏകദിന കണക്കായിരുന്നു. 2020 ജൂണ്‍ 18 ന് 12,881 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച ഇതിലും താഴേക്ക് വ്യാപനത്തോത് എത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 198 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മരണസംഖ്യ 1,51,727 ആയി. കഴിഞ്ഞ 20 ദിവസത്തിനുശേഷം, രാജ്യത്ത് പ്രതിദിനം 300 ല്‍ താഴെ മരണങ്ങളാണ് രേഖപ്പെടുത്തിയത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,01,46,763 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. നിലവില്‍ 2,13,603 സജീവ കേസുകളുണ്ട്. ഇന്ത്യയില്‍ ആരോഗ്യമുക്തി നിരക്ക് 96.51 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമാണ്. ദിനംപ്രതി പുതിയ കേസുകളില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ ്, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ്. അതേസമയം, മാസ് വാക്‌സിനേഷന്‍ ഡ്രൈവ് ശനിയാഴ്ച മുതല്‍ ആരംഭിക്കും. ഡ്രൈവിന്റെ ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്.