സിട്രോയെന്‍ സി5 എയര്‍ക്രോസ് ഏപ്രില്‍ ഏഴിന്
മാര്‍ച്ച് ഒന്നിന് പ്രീമിയം എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു
ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ 2021 സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി ലഭിക്കും. ഫീച്ചറുകള്‍ ധാരാളമായിരിക്കും. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, കോര്‍ണറിംഗ് ഫംഗ്ഷന്‍ സഹിതം മുന്നില്‍ ഫോഗ് ലൈറ്റുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഹാന്‍ഡ്‌സ്ഫ്രീ ഫംഗ്ഷന്‍ സഹിതം ഇലക്ട്രിക് ടെയ്ല്‍ഗേറ്റ്, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവ ഉണ്ടായിരിക്കും.
കാബിനും സംഭവബഹുലമായിരിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ സവിശേഷതകളാണ്. മികച്ച ഇരിപ്പുസുഖം ലഭിക്കുന്നതായിരിക്കും സീറ്റുകള്‍.
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 175 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും.