Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ

1 min read

ന്യൂ ഡൽഹി: ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് ആണവോർജ്ജ-ബഹിരാകാശ കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് ലഭിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയും, ദേശീയ തല വിദഗ്ധർ നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചും ചന്ദ്രയാൻ മൂന്നാം ദൗത്യം യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ലോക്സഭയിൽ ഇന്നലെ രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരുന്നു. അനുബന്ധ ഉപകരണങ്ങൾ, അവയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകൾ തുടങ്ങിയവ വിജയകരമായി പൂർത്തീകരിക്കുകയും, 2022 ഓഗസ്റ്റിൽ വിക്ഷേപണം നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

  സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്

2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 19 ദൗത്യങ്ങളാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇതിൽ 8 വിക്ഷേപണ ദൗത്യങ്ങളും, ഒൻപത് ബഹിരാകാശ വിക്ഷേപണങ്ങളും, 4 സാങ്കേതികവിദ്യാ പ്രദർശനങ്ങളും ഉൾപ്പെടുന്നു. നിരവധി ദൗത്യങ്ങളുടെ പ്രവർത്തനങ്ങളെ കോവിഡ്-19 മഹാമാരി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ, പുതുതായി അവതരിപ്പിക്കപ്പെട്ട ചോദന അടിസ്ഥാനത്തിലുള്ള മാതൃകകൾ എന്നിവയുടെ പശ്ചാത്തലത്തിൽ പദ്ധതികളുടെ മുൻഗണനാക്രമങ്ങളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

Maintained By : Studio3