September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉത്തരവാദിത്ത ടൂറിസം പുരസ്കാരം ബേപ്പൂര്‍ സമഗ്ര പദ്ധതിക്ക്

തിരുവനന്തപുരം: ഐസിആര്‍ടി (ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം)യുടെ 2024 ലെ ഇന്ത്യ സബ് കോണ്ടിനന്‍റ് ഗോള്‍ഡ് അവാര്‍ഡ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് സമ്മാനിച്ചു. ന്യൂഡല്‍ഹിയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉത്തരാഖണ്ഡ് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി സത്പാല്‍ മഹാരാജില്‍ നിന്നും കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം ഡയറക്ടര്‍ ജനറല്‍ മുഗ്ധ സിന്‍ഹ, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനും അന്താരാഷ്ട്ര ജൂറി ചെയര്‍മാനുമായ ഡോ. ഹാരോള്‍ഡ് ഗുഡ്‌വിന്‍, ഐസിആര്‍ടി ഇന്ത്യ ചാപ്റ്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ മനീഷ പാണ്ഡെ എന്നിവര്‍ പങ്കെടുത്തു

സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന പദ്ധതിയാണ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം. എംപ്ലോയിങ് ആന്‍ഡ് അപ്സ്കില്ലിങ് ലോക്കല്‍ കമ്യൂണിറ്റി എന്ന വിഭാഗത്തിലാണ് പദ്ധതിക്ക് ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്കാരം ലഭിച്ചത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന് ഐസിആര്‍ടി ഗോള്‍ഡ് പുരസ്കാരം ലഭിക്കുന്നത്. 2022 ല്‍ നാല് ഗോള്‍ഡ് പുരസ്കാരങ്ങളും 2023 ല്‍ ഒരു ഗോള്‍ഡ് പുരസ്കാരവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വിവിധ വിഭാഗങ്ങളില്‍ ഗോള്‍ഡ് പുരസ്കാരം നേടുന്ന രാജ്യത്തെ ഏക സര്‍ക്കാര്‍ ഏജന്‍സിയായി കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാറി. ഗോള്‍ഡ് പുരസ്കാരത്തില്‍ അപൂര്‍വ ഡബിള്‍ ഹാട്രിക്കും മിഷന്‍ നേടി. ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണമാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനമികവിനുള്ള ഐസിആര്‍ടി പുരസ്കാരത്തിന് പുറമേ നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡും ഈയിടെ കേരള ടൂറിസത്തിന് ലഭിച്ചിരുന്നു. ഇത്തരം അംഗീകാരങ്ങള്‍ മാറുന്ന കാലത്തെ വിനോദസഞ്ചാരികളുടെ താത്പര്യങ്ങള്‍ തിരിച്ചറിയുകയും പുതിയ ടൂറിസം ഉത്പന്നങ്ങളും ആകര്‍ഷണങ്ങളും നടപ്പിലാക്കുകയും ചെയ്യുന്നതിലെ കേരളത്തിന്‍റെ മികവാണ് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

വിനോദസഞ്ചാര മേഖലയില്‍ കേരളം ആവിഷ്കരിച്ചു നടപ്പാക്കുന്ന നിരവധി നൂതന പദ്ധതികള്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്നതാണെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. പ്രാദേശിക ജനതയെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനും അവരുടെ തൊഴില്‍, ഉപജീവന സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസം പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രാദേശിക ജനതയ്ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിയും പ്രാദേശിക ജീവിതവും ഒത്തുചേര്‍ന്ന സമഗ്രമായ അനുഭവവേദ്യ ടൂറിസമാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതികളിലൂടെ സാധ്യമാകുന്നതെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. പങ്കാളിത്ത വികസന പദ്ധതിയുടെ മാതൃകയില്‍ ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയെന്നും അവര്‍ പറഞ്ഞു. ബേപ്പൂര്‍ പദ്ധതിയുടെ ആദ്യ നാല് ഘട്ടങ്ങള്‍ നവംബറോടെ പൂര്‍ത്തിയാകും. ആകെ 112 ആര്‍ടി യൂണിറ്റുകളാണ് ഈ മേഖലയില്‍ ആരംഭിച്ചിട്ടുള്ളത്.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ
Maintained By : Studio3