Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ട്

1 min read

കൊച്ചി: എസ്&പി ബിഎസ്ഇ സെന്‍സെക്സ് ടിആര്‍ഐയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് ഫണ്ടിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. ഫെബ്രുവരി 8ന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഫെബ്രുവരി 22-ന് അവസാനിക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങള്‍ക്കും നിക്ഷേപിക്കാം. പാസീവ് നിക്ഷേപ രീതികള്‍ കൂടുതലായി സ്വീകരിക്കുന്ന നിക്ഷേപകരുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതിയെന്നും, വൈവിധ്യവല്‍കൃതമായ നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആക്സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്സ് ഇന്‍ഡക്സ് പദ്ധതിയുടെ അവരണത്തിലൂടെ ദൃശ്യമാണെന്നും ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3