ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സ് ഫണ്ട്
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ടായ ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫര്‍ ജനുവരി 23 മുതല്‍ ഫെബ്രുവരി 6 വരെ നടത്തും. ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് സൂചികയിലുള്ള കമ്പനികളിലാവും പദ്ധതിയുടെ നിക്ഷേപം. 100 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. അനുവദിച്ച് 15 ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ നിന്നു പിന്‍വലിക്കല്‍ നടത്തുകയാണെങ്കില്‍ 0.25 ശതമാനം എക്സിറ്റ് ലോഡ് ഉണ്ടാകും. ഇതിനു ശേഷം പദ്ധതിയില്‍ നിന്നു നടത്തുന്ന പിന്‍വലിക്കലുകള്‍ക്ക് എക്സിറ്റ് ലോഡ് ഉണ്ടാകില്ല. ബിഎസ്ഇ 500 സൂചികയിലുള്ള 21 മേഖലകളിലെ വിപുലമായ നിക്ഷേപ സാധ്യതകളാണ് ഈ പദ്ധതി തുറന്നു നല്‍കുന്നത്. ഈ 21 മേഖലകളിലെ ഏറ്റവും മികച്ച മൂന്നു കമ്പനികളെയാവും ഇതിനായി തെരഞ്ഞെടുക്കുക. ആറു മാസത്തെ ശരാശരി വിപണി മൂല്യം കണക്കാക്കിയാവും ഈ തെരഞ്ഞെടുപ്പു നടത്തുക. നിക്ഷേപകര്‍ നവീനമായ നിക്ഷേപ മാര്‍ഗങ്ങളാണ് ഇപ്പോള്‍ തേടുന്നത് തങ്ങളുടെ മേഖലകളിലെ ആശ്രയിക്കാവുന്ന കമ്പനികളെ പ്രയോജനപ്പെടുത്താന്‍ ഇതു വഴിയൊരുക്കുമെന്നും ആസ്കിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.
