Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ലയിക്കുന്നു

1 min read

കൊച്ചി: രാജ്യ വ്യാപകമായ റീട്ടയില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ലയിക്കുന്നു.  ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓരോ രണ്ടായിരം ഓഹരികള്‍ക്കും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 579 ഓഹരികള്‍ ലഭിക്കുന്ന രീതിയിലാണ് ലയനം.  ഇരു ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ ഇതിന് അംഗീകാരവും നല്‍കിയിട്ടുണ്ട്.  ഇരു ബാങ്കുകളുടേയും ഓഹരി ഉടമകളുടേയും റിസര്‍വ് ബാങ്കിന്റേയും കോമ്പറ്റീഷന്‍ കമ്മീഷന്റേയും അംഗീകാരങ്ങള്‍ക്ക് വിധേയമായായിരിക്കും ഇത്. ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രമോട്ടര്‍മാരായ ഫിന്‍കെയര്‍ ബിസിനസ് സര്‍വീസസ് ലയനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പായി ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്  700 കോടി രൂപ ലഭ്യമാക്കും. ഫിന്‍കെയര്‍ എസ്എഫ്ബിയുടെ എംഡിയും സിഇഒയുമായ രാജീവ് യാദവിനെ ലയനത്തിന് ശേഷം എയു എസ്എഫ്ബിയുടെ ഡെപ്യൂട്ടി സിഇഒ ആയി നിയമിക്കും

  ബറോഡ ബിഎന്‍പി പരിബാസ് മള്‍ട്ടി അസറ്റ് ആക്റ്റീവ് ഫണ്ട് ഓഫ് ഫണ്ട്‌സ്
Maintained By : Studio3