Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗാല്‍വാന്‍ വാര്‍ഷികത്തില്‍ വീരമൃത്യുവരിച്ചവര്‍ക്ക് ആദരാഞ്ജലി

1 min read

ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് സേന ആദരാഞ്ജലി അര്‍പ്പിച്ചു. അഭൂതപൂര്‍വമായ ചൈനീസ് ആക്രമണത്തെ അഭിമുഖീകരിക്കുകയും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നദൗത്യത്തിനിടയില്‍ വിലയേറിയ 20സസൈനികരുടെ ജീവനുകളാണ് അതിര്‍ത്തിയില്‍ ബലിയര്‍പ്പിക്കപ്പെട്ടത്. തിരിച്ചടിച്ച ഇന്ത്യന്‍സേന ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പിഎല്‍എ) കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നുവെന്ന് ശ്രീനഗര്‍ പ്രോ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഒരു ചടങ്ങില്‍, സിഒഎസ്, ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സ് മേജര്‍ ജനറല്‍ ആകാശ് കൗശിക്, ലേയിലെ ഐക്കണിക് വാര്‍ മെമ്മോറിയലില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ഏറ്റവും പ്രയാസമേറിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോരാടുകയും രാജ്യസേവനത്തില്‍ പരമമായ ത്യാഗം ചെയ്യുകയും ചെയ്ത ഈ ധീരരായ സൈനികരോട് രാജ്യം നിത്യമായി നന്ദിയുള്ളവരായി തുടരുമെന്ന് പ്രോ ഡിഫന്‍സ് പ്രസ്താവന പറയുന്നു. അതേസമയം, ഗാല്‍വാന്‍ താഴ്വരയില്‍ അക്രമാസക്തരായ ചൈനീസ് സൈനികരുമായി നടന്ന ഏറ്റുമുട്ടലിന് ഒരു വര്‍ഷത്തിനുശേഷംഇന്ത്യന്‍ സേന ലഡാക്ക് മേഖലയില്‍ അതിശക്തമാക്കപ്പെട്ടു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക, ചൈനക്കാരുടെ ആക്രമണത്തെ നേരിടാന്‍ അധിക സൈനികരെ വിന്യസിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സൈന്യവും വ്യോമസേനയും ഉള്‍പ്പെടെ സായുധ സേനയിലെ എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തല്‍ നടന്നിട്ടുണ്ട്. എല്ലാ ഫോര്‍വേഡ് ലൊക്കേഷനുകളിലേക്കും റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയതിനാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വീക്ഷണകോണില്‍ നിന്നാണ് ഏറ്റവും വലിയ നേട്ടം. അത് സോജിലാ പാസ് ആണെങ്കിലും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന, മോട്ടോര്‍ വാഹന സൗകര്യമുള്ള അംലിംഗ് ലാ, മാര്‍സ്മിക് ലാ, അല്ലെങ്കില്‍ ഖാര്‍ദുങ് ലാ എന്നിവയാണെങ്കിലും അവ വര്‍ഷം മുഴുവനും സൈനിക നീക്കത്തിനായി തുറന്നിടുന്നതായി അധികൃതര്‍ വിശദീകരിക്കുന്നു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

കണക്റ്റിവിറ്റി വര്‍ഷം മുഴുവനും തന്ത്രപ്രധാന സ്ഥലങ്ങളില്‍ സപ്ലൈസ് സൂക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും സൈനികരെ വിന്യസിക്കാനുള്ള കഴിവ് നല്‍കുന്നതായും ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തി ലഡാക്കിലെ വിന്യാസവും മുഴുവന്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയും (എല്‍എസി) ശക്തിപ്പെടുത്തിയിട്ടുണ്ട്, കാരണം ഇപ്പോള്‍ ചൈന അതിര്‍ത്തി കൈകാര്യം ചെയ്യാന്‍ ഒരു അധിക സ്ട്രൈക്ക് കോര്‍പ്സിനെ വിന്യസിച്ചിട്ടുണ്ട്. ‘മഥുര ആസ്ഥാനമായുള്ള വണ്‍ സ്ട്രൈക്ക് കോര്‍പ്സ് ലഡാക്കിലെ വടക്കന്‍ അതിര്‍ത്തികളിലേക്ക് പുനഃക്രമീകരിക്കപ്പെട്ടു. 17 മൗണ്ടെയ്ന്‍ സ്ട്രൈക്ക് കോര്‍പ്സിന് മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ചുമതല നല്‍കിയിട്ടുണ്ട്. കൂടാതെ പതിനായിരത്തിലധികം സൈനികര്‍ ഉള്‍പ്പെടുന്ന ഒരു അധിക ഡിവിഷന്‍ നല്‍കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ റാഫേല്‍ യുദ്ധവിമാനങ്ങളുടെ വരവോടെ കൂടുതല്‍ ശക്തി പ്രാപിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

റാഫേലിനൊപ്പം, മിഗ് -29, എസ് യു-30 യുദ്ധവിമാനങ്ങളും വടക്കന്‍ അതിര്‍ത്തികളിലുടനീളം ആകാശത്ത് ആധിപത്യം പുലര്‍ത്തുന്നു. രണ്ടാമത്തെ സ്ക്വാഡ്രണ്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനത്തിന് തയ്യാറാകും.

Maintained By : Studio3